ലക്നൗ : സുരജ് പാൽ സിങ് എന്ന ആൾ ദൈവം നാരായൺസകർ ഹരി പോലെ ബാബ ആയത് എങ്ങനെ….. പോലീസ് കാരനായിരുന്നു ഈ ആൾ ദൈവം. ഇപ്പോൾ പ്രായം 65. ഇദ്ദേഹത്തിന് ഭക്തരായി കൂടുതൽ ഉള്ളത് യു.പി, ഉത്തരാഖാണ്ഡ്, ഹരിയാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി. മറ്റ് ആൾ ദൈവങ്ങളെപ്പോലെ സമൂഹ്യ മാധ്യമങ്ങളിൽ കാണാറില്ല, സജീവുമല്ല.അംഗരക്ഷകരുടെ ഒരു വലിയ പടതന്നെ കൂടെയുണ്ട്. തൻ്റെ ഇഷ്ട വേഷം വെളുത്ത കൂർത്തയും പൈജാമയുമാണ്. കാസ് ഗഞ്ജ് പടിയായിലിയിലെ ആഡംബര വസതിയിലാണ് താമസം. 100 ഓളം കാറുകളുടെ അകമ്പടിയോടെയാണ് ഈ ആൾ ദൈവം ഫുൽറയിലെത്തിയത്. പ്രാർത്ഥനാ യോഗങ്ങളിൽ ആശീർവാദങ്ങൾ നൽകാറുണ്ട്. ഫുൽറയിക്ക് സമീപം 2012 ൽ പ്രാർത്ഥനാ സമ്മേളനം നടത്തിയ കാര്യം ഗ്രാമവാസിയായ സോനു കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അന്ധവിശ്വാസം മാത്രമാണ് ബാബയുടെ ലക്ഷ്യം പ്രാർത്ഥനയ്ക്കായ് വരുമ്പോൾ കിട്ടുന്ന പണമെല്ലാം കൊണ്ടുപോകും ഭക്ഷണം നൽകേണ്ട ജോലി ശിഷ്യർക്കു മാത്രം. രാജ്യത്ത് പല ഭാഗങ്ങളിലായി ആഴ്ചയിൽ ഒന്നു വീതം സമ്മേളനം സംഘടിപ്പിക്കും. ഈ ആൾ ദൈവത്തിൻ്റെ പാദങ്ങൾ പതിഞ്ഞ മണ്ണ് ശേഖരിക്കുന്നതിന് ഭക്തർ മൽസരിക്കാറുണ്ട്. ചൊവ്വാഴിച്ച നടന്ന സംഭവം മണ്ണ് ശേഖരിക്കാൻ നടത്തിയതിക്കും തിരക്കുമാണെന്ന് ഗ്രാമവാസി പറയുന്നത്. യു.പി പോലീസിൻ കോൺസ്റ്റബിളായിരുന്ന സുരജ് പാൽ1990 ലാണ് സ്വയം വിരമിച്ചത്.ഭൂമികയ്യേറുക എന്നതും ഈ ആൾ ദൈവത്തിൻ്റെ മറ്റൊരു ആഗ്രഹമാണ്. ഇദ്ദേഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം…..
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.