ഇടതുപക്ഷ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകതയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടുപോകേണ്ടതുണ്ടോ? സി.പി ഐയുടെ ഭട്ടിൽഡാ പാർട്ടി കോൺഗ്രസിൻ എടുത്ത തീരുമാനമാണ് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക. കോൺഗ്രസുമായി ബന്ധം ഉപേക്ഷിച്ച് പലതും നഷ്ടപ്പെടുത്തി ഇടത് ഐക്യത്തിനായ് കൈകോർത്തു .പശ്ചിമ ബംഗാൾ സി.പി ഐ ശക്തമായ പാർട്ടിയായിരുന്നു. കേരളത്തിലും ബീഹാറിലും തെലുങ്കാനയിലും തമിഴ്നാട്ടിലും ഒറീസയിലും ഉത്തരപ്രദേശിലുമൊക്കെ പാർട്ടി ശക്തമായിരുന്നു. അസാമിൽ ഭരണകക്ഷിപോലും ആയിരുന്നു. പഞ്ചാബിൽ സിഖ് തീവ്രവാദത്തിനെതിരെ പൊരുതിയ പാർട്ടി ആയിരുന്നു.മണിപ്പൂരിൽ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാർട്ടിയായിരുന്നു സി.പി ഐ.എന്നാൽ ഇടതുപക്ഷ ഐക്യത്തിലെത്തിയപ്പോൾ പലതും നഷ്ടമായി. അധികാരത്തിനപ്പുറത്ത് ആശയത്തെ മുറുകെ പിടിച്ചു. അപ്പോൾ വലിയേട്ടനും ചേറിയേട്ടനുമായി. നഷ്ടം സി.പി ഐ ക്ക് തന്നെ. എന്നാലും ഇപ്പോഴും അത് തുടരുന്നു. അണികൾ എപ്പോഴും പാർട്ടി പറയുന്നത് പോലെ. എന്നാൽ അടിത്തട്ടിൽ പാർട്ടിയുടെ അവസ്ഥ നോക്കി കാണാൻ സി.പി ഐ എം ന് കഴിയുന്നെങ്കിലും സി.പി ഐക്ക് എത്രമാത്രം കഴിയുന്നുണ്ട്. കേഡർ പാർട്ടി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കരുത്.ബഹുജന മുന്നേറ്റമാണ് പാർട്ടിക്കാവശ്യം. അതിൽ വിദ്യാർത്ഥികളും യുവജനങ്ങളും കർഷകരും ഇടത്തട്ടു കാരും ഉണ്ടാകണം. കാര്യങ്ങൾ പൊലിപ്പിച്ചു കാണിക്കുന്നതിനപ്പുറം പലതും ശ്രദ്ധിക്കപ്പെടണം. സമരങ്ങൾ ചടങ്ങുകളാകരുത്.ദേശീയ സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങൾ ഗൗരവമായി കാണണം. വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിലും കുറച്ചുകൂടി മുന്നോട്ടു വരേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം പറയുമ്പോഴും സി.പി ഐയ്ക്കും വളരേണ്ടതുണ്ട് എന്നതും തിരിച്ചറിയണം. കോൺഗ്രസുമായി ബന്ധം സ്ഥാപിക്കേണ്ട കാര്യമില്ലെങ്കിലും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസുമായി സൗഹൃദമാകാം എന്നാഗ്രഹിക്കുന്നവരും ഇല്ലാതില്ല. ഈ സാഹചര്യത്തിൽ സി.പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കൂടി വായിക്കാതെ പോകരുത് താഴെ കൊടുക്കുന്നു.
തോൽവിയെ തോൽവി ആയി അംഗീകരിക്കണമെന്ന് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വാസമുണ്ടെന്നും ജനവിധിയെ വിനയത്തോടെ അംഗീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നമ്മുടെ ഭാഗത്ത് എന്താണ് വീഴ്ച എന്ന് നമ്മൾ നോക്കണം. ഇപ്പൊ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുകയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആണ് സിപിഐ നിലപാട് എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടും. നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐ നല്ലത് എന്നും CPIM മോശം എന്ന അഭിപ്രായം സിപിഐക്ക് ഇല്ല. പാർട്ടിയിൽ പറയുന്നത് ട്രോൾ ആക്കാൻ വേണ്ടി ഒറ്റു കൊടുക്കുന്നത് നെറികേടാണ്. സിപിഐയിൽ ചർച്ചകൾ നടക്കും. നേതാവ് കൽപ്പിക്കുന്നത് ശരി എന്ന് പറയുന്ന രീതി അല്ല സിപിഐയുടേതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ട ചികിത്സ ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നുള്ളതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.