ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നില്ല.വിദ്യാർത്ഥി സംഘടനകളുടെ ശനിയാഴ്ചകളിലെ തുടർസമരം ഫലം കണ്ടുവെങ്കിലും ശനി അവധി നൽകിയ സർക്കാർ ഉത്തരവിൽ അദ്ധ്യാപകർ നിലവിലുള്ള ഡ്യൂട്ടിസമയത്തെക്കാൾ കൂടുതൽ ജോലി ചെയ്യണമെന്ന നിർദ്ദേശമാണ് കേരളമാകെയുള്ള ഐ ടി ഐ അധ്യാപകരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.അദ്ധ്യാപകർക്കും ശനി അവധി നൽകി അധികമായി നൽകിയ ഡ്യൂട്ടിസമയം കുറക്കണമെന്നതാണ് ഐ ടി ഐ അദ്ധ്യാപകസംഘടനയുടെ ആവശ്യം.
വ്യാവസായിക പരിശീലന വകുപ്പിലെ അദ്ധ്യാപക വിഭാഗം ജീവനക്കാർക്കുമേൽ നടപ്പാക്കി വരുന്ന കങ്കാണിനയം അവസാനിപ്പിച്ചുകൊണ്ട് ഇതര വിദ്യാഭ്യാസ മേഖലകളിൽ നൽകി വരുന്നതുപോലെ മാന്യമായ പരിഗണന നൽകുകയും അനിവാര്യ തസ്തികകൾ സൃഷ്ടിച്ചും , ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും, ട്രെയിനിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിനുതകുന്ന തരത്തിലേക്കു വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ITDIO ആവശ്യപ്പെട്ടു.ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗവ.ഐ ടി ഐ യിൽ നടന്ന പ്രതിഷേധപ്രകടനം ഐ ടി ഡി ഐ ഒ സംസ്ഥാനജനറൽ സെക്രട്ടറി ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലനേതാക്കളായ മിലൻദാസ്, ദീപക് എന്നിവർ യോഗത്തിൽ സംസാരിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.