മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ന് രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ് ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്. ഇതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് വരെ രക്ഷിതാക്കളുടെ വിളി വന്നു. ശേഷമാണ് കളക്ടർ ഒർജിനലായി അവധി പ്രഖ്യാപിച്ചത്തത്. ഇതോടെടെയാണ് ജനങ്ങളുടെ അശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചത്. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപന അവധി:
വ്യാജ വാർത്തകൾക്കെതിരെ
കർശന നിയമ നടപടി
കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക.
ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.