വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ ഗാന്ധി സ്മൃതി സംഗമം

തിരുവനന്തപുരം : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വർക്കല- വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്, തുണിസഞ്ചി വിതരണം, ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപനം, മാലിന്യ നിർമ്മാർജന പ്രതിജ്ഞ, സമ്മാനവിതരണം എന്നിവ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി നടത്തി.
ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എം.ഖുത്തുബ് ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.ഓമനടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി. ദേശസേവിനി ലൈബ്രറി പ്രസിഡന്റ് സാബു.എസ് തുണിസഞ്ചികളുടെ വിതരണം നിർവഹിച്ചു. ഹരിത കർമ്മ സേനാംഗം വസന്തകുമാരിയെ ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഞെക്കാട് പ്രകാശ് ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകി.
ഗ്രന്ഥശാല പ്രസിഡന്റ്‌ സാബു എസ്, സെക്രട്ടറി എസ്.സുദർശനൻ, ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വടശ്ശേരിക്കോണം പ്രസന്നൻ, ബി.ശശി, അഡ്വ.മുബാറക്ക് റാവുത്തർ, ലൈബ്രേറിയൻ ശരണ്യ. എസ്, പ്രസേന സിന്ധു എന്നിവർ സംസാരിച്ചു.
ഗാന്ധി ജയന്തി ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൃഷ്ണപ്രിയ, സഫ ഫാത്തിമ, വരേണ്യ രാജ് എന്നിവർക്കുള്ള സമ്മാനങ്ങൾ എം.ഖുത്തുബ് വിതരണം ചെയ്തു.

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.