
വയനാട് ദുരന്തoo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം കോർപറേഷന്റെ വിഹിതമായ 2 കോടി10 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് മേയർ പ്രസന്നാ ഏർണസ്റ്റ് കൈമാറി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.ഗീതാകുമാരി, എസ്. ജയൻ, കുമാരി യു. പവിത്ര സജീവ് സോമൻ, സവിതാ ദേവി, കൗൺസിലർമാരായ ഹണി,ജോർജ് ഡി. കാട്ടിൽ, സെക്രട്ടറി അനു. ആർ. എസ് എന്നിവർ പങ്കെടുത്തു. ദുരന്തമുണ്ടായ അവസരത്തിൽ തന്നെ 10 ലക്ഷം രൂപാ അടിയന്തിര ധന സഹായമായി ദുരിതാ ശ്വാസ ഫണ്ടിലേക്ക് നൽകിയിരുന്നു. ഇതു കൂടി ചേർത്താണ്
2,10,00000 രൂപയാണ് കൊല്ലം കോർപറേഷൻ നൽകിയത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.