എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
സംവിധായകൻ ഒമർ ലുലു മലയാള സിനിമക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ ഹിന്ദി തമിഴ് സിനിമാ രംഗത്തെ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
നന്ദകുമാർ, ന്യൂസ് ലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണവും എഡിറ്റിംഗും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.
ഇന്ത്യയിൽ ഏകദേശം അഞ്ച് ലക്ഷം ആളുകളെ കാണാതായിട്ട് വർഷങ്ങൾ ഏറേയായി. അവർ എവിടേ പോയിയൊന്നോ എന്ത് ചെയ്തുവെന്നോ ആർക്കും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
നരബലി എന്ന സിനിമക്ക് പ്രാധാന്യം വരുന്നത് ഇവിടെയാണ്.
കേരള കരയെ ഭീതിയിൽ ആഴ്ത്തിയ നരബലി എന്ന കൊലപാതകത്തിന്റെ ജനങ്ങൾ തിരിച്ചു അറിഞ്ഞിട്ടില്ലാത്ത ആഴത്തിലുള്ള അന്വേഷണമാണ് “നരബലി ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
സംഗീതം-ഇ സൗണ്ട് ബോംബേ, പ്രൊഡക്ഷൻ കൺട്രോളർ-സാബു വൈക്കം,ആർട്ട്-രാജീവ്,വിഎഫ്എക്സ്-അബി ബോംബേ,സൗണ്ട് ഡിസൈൻ-ദേവക് ബോംബേ,ലോക്കേഷൻ മാനേജർ-രാഹുൽ,
മേക്കപ്പ്-ലാസ്യ മുംബൈ, കോസ്റ്റ്യൂംസ്-നിഷ,പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.