ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും അവർക്ക് മറ്റേതൊരു ജോലിയും പോലെ പരിഗണന നൽകുകയും ചെയ്യുന്ന പുതിയ നിയമവുമായി ബെൽജിയം. ഇതോടെ ലൈംഗിക തൊഴിലാളികൾക്ക് നിയമം വഴി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
2022ൽ ലൈംഗിക തൊഴിൽ രാജ്യത്ത് കുറ്റകൃത്യമല്ലാതാക്കുന്ന നിയമം പാസാക്കിയിരുന്നു.ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ നിയമമുണ്ട്. എന്നാൽ ലൈംഗിക തൊഴിൽ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. പുതിയ നിയമത്തിലൂടെ ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖ ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലൈംഗിക തൊഴിലാളികൾക്ക് ഉറപ്പാക്കും.
വിപ്ലവകരമായ തീരുമാനമാണ് ഇതെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.