പാലക്കാട്. ട്രോളി ബാഗ് കേസിൽ പാലക്കാട് ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. സിപിഐഎം നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണ് എന്നും ജില്ലാ പൊലീസ് അധികൃതര്‍ മാധ്യമങ്ങലോട് വിശദമാക്കി. പരാതിയിൽ പറഞ്ഞതുപോലെയുള്ള ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പൊലീസും പരാതിക്കാരായ സിപിഎമ്മും പെട്ടി അടച്ചിട്ടും കോണ്‍ഗ്രസ് പെട്ടി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഓരോ തവണയും വിവാദമുണ്ടാക്കി സാധാരണ ജനത്തെ കബളിപ്പിക്കുന്ന സിപിഎം ശൈലിക്ക് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. അനാവശ്യ ആരോപണങ്ങളുമായി ഉമ്മന്‍ചാണ്ടിയെ ക്രൂശിച്ചത് ജനം കണ്ടതാണ്. കുറേ നാള്‍ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കുകയും അതില്‍ നിന്നും മുതലെടുക്കുകയും ചെയ്യുക എന്നതാണ് സിപിഎം തന്ത്രം. അതിന് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.
രാഷ്ട്രീയമായി നേരിടുന്നതിനു പകരം തന്നെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചുവെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ടയായിരുന്നു പെട്ടി വിവാദം. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്ക് നന്ദി
ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സിപിഐഎമ്മിനും ബിജെപിയും ഇനിയെങ്കിലും വേണം. ഒരു മന്ത്രിയും, അദ്ദേഹത്തിൻറെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദം. അന്ന് സിപിഎം, ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾക്ക് ജലരേഖയുടെ തെളിച്ചം പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് പെട്ടി അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.