സാലറി ചലഞ്ച് വിജയിക്കാതെ പോയത് പല വിധ കാരങ്ങൾമൂലമെന്ന് ജോയിന്റ് കൗൺസിൽ.

തിരുവനന്തപുരം: സാലറി ചലഞ്ച് പരാജയപ്പെടാൻ പല വിധ കാരണങ്ങൾ ഉണ്ടെന്ന് ജോയിൻ്റ് കൗൺസിൽ സംഘടന ജനറൽ സെക്രട്ടറിയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ യോഗം വിളിച്ചപ്പോൾ എല്ലാ സംഘടനകളും പങ്കെടുത്തതാണ്. ചില സംഘടനകൾ നിർബന്ധമാക്കരുത് എന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലും മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. ഉത്തരവ് ഇറങ്ങിയപ്പോൾ ആദ്യം എതിർപ്പുമായി രംഗത്ത് വന്നത് ഐ.എ എസ് കാരാണ്.ഐ.എ. എസ് അസോസിയേഷൻ ഇത്തരമൊരു തീരുമാനം കൈകൊണ്ടെങ്കിലും ഭൂരിഭാഗം ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ദുരിതാശ്വാസ ഫണ്ടിൽ പങ്കാളിയായി. എന്നാൽ അസോസിയേഷൻ്റെ തീരുമാനം സാധാരണക്കാരായ ജീവനക്കാരെ ഒരു പരിധി വരെ സ്വാധീനിച്ചു. ജീവനക്കാർ തയ്യാറാകുമ്പോൾ വലിയ ശമ്പളം വാങ്ങുന്നവർ എതിർപ്പുമായി വരുന്നത് ജീവനക്കാർക്കിടയിൽ അസംതൃപ്തി ഉണ്ടായിട്ടുണ്ട്. പിന്നെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കിട്ടാത്തതും ജീവനക്കാരിൽ കൊച്ചു കൊച്ചു അതൃപ്തി ഉണ്ടായിട്ടുള്ളതായും കേരളത്തിലെ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അഭിപ്രായപ്പെട്ടത്.വയനാട്ടിലെ ദുരിതങ്ങൾ നേരിൽ കണ്ട പ്രധാനമന്ത്രി ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഈ സാഹചര്യത്തിലും കേരള സർക്കാർ വയനാടിന് വേണ്ടി പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഒരു നാടിൻ്റെ നൊമ്പരം നമ്മുടെ എല്ലാം നൊമ്പരമെന്ന് മലയാളികൾ തിരിച്ചറിഞ്ഞ് വയനാടിനെ എല്ലാവരും സഹായിക്കുകയാണെന്നും ജോയിൻ്റ് കൗൺസിൽ 50 ലക്ഷം രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading