കണ്ണൂരിൽ മാടായി രാഘവനും ( എം വി രാഘവൻ )പിണറായി വിജയനും നയിക്കുന്ന സി പി ഐ എമ്മിനെപ്പറ്റി കേട്ടാണ് അന്നത്തെ കുട്ടികളായ ഞങ്ങൾ വളർന്നത്. വലതന്മാർ എന്നേ സി പി ഐയെ വിളിക്കൂ. കോൺഗ്രസ്സിന്റെ വാലാട്ടികൾ എന്ന പ്രചരണം നാടുനീളേ നടക്കുന്ന കാലം. വീട്ടിൽ വരുന്ന സഖാക്കൾ സംസാരിക്കുന്നതും സ്ത്രീകൾ അടക്കം പറയുന്നതുമൊക്കെ കേട്ട് സി പി ഐ എമ്മുകാരേയും ഈ രണ്ട് നേതാക്കളെയും ഓർക്കുമ്പോൾ ഞങ്ങൾക്ക് പേടിയാണ്. അതിന് കാരണം ഒരുപാടുണ്ട്. പാർട്ടി പിളർപ്പ് വരുത്തിവെച്ച സങ്കടങ്ങൾ കുറച്ചൊന്നുമല്ലല്ലോ.കാലം കുറേ മുന്നോട്ട് പോയി. ധർമടം പുഴയിലും പൊന്ന്യം പുഴയിലും കൂടി ഒരുപാട് വെള്ളം കരകവിഞ്ഞ് ഒഴുകി. പതിറ്റാണ്ടുകൾക്ക് ശേഷം തലശ്ശേരിയിൽ നടന്ന എൻ ഈ ബാലറാം ജന്മശതാബ്‌ദിയുടെ ഭാഗമായ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വന്നു.കണ്ണൂർ റബ്ക്കോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിലേക്കു രാവിലെ 9 മണിയോടുകൂടി തന്നെ ആൾക്കാരുടെ ഒഴുക്കായി. തിങ്ങിനിറഞ്ഞ സദസ്സിന്റെ മുൻനിരയിലാണ് ഞങ്ങൾ ഇരുന്നിരുന്നത്. സിഎമ്മിന്റെ അന്നത്തെ ഉൽഘാടനപ്രസംഗത്തിൽ സി പി ഐ എന്ന് പറഞ്ഞതും അച്ഛന്റെ സംഭാവനകൾ എണ്ണി എണ്ണി പറഞ്ഞതും എന്നിലുണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല. പ്രത്യേകിച്ചും ഏറെ പഴിയും പരിഹാസവും കേട്ട കണ്ണൂരിൽ വെച്ചായതുകൊണ്ട്…..ഇറങ്ങാൻ നേരം എന്നെ വിളിക്കാൻ മുഖ്യമന്ത്രി സന്തോഷിനോട് പറഞ്ഞതനുസരിച്ച് ഞാൻ പുറകെ ചെന്നു. അദ്ദേഹം പടി ഇറങ്ങുകയായിരുന്നു.പുറകിൽ നിന്നും ചെന്ന് അദ്ദേഹത്തെ ചേർത്ത് പിടിച്ച് പാർട്ടിയെയും അച്ഛനെയും കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി പറഞ്ഞു. ആ ഫോട്ടോയും വാർത്തയുമാണ് ഇത്. കുഞ്ഞ് നാളിൽ കേട്ടതൊക്കെ ആ നിമിഷത്തിൽ അലിഞ്ഞുപോയി. 😞 കുറച്ച് ദിവസമായി പി വി അൻവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ വീണ്ടും പഴയ ചില ഓർമ്മകൾ മനസ്സിൽ കൊണ്ടുവന്നു. ഒരേ മുന്നണിയിൽ ഇരുന്നുകൊണ്ട് അൻവറിന് പിന്തുണ നൽകി സി പി ഐ ക്ക് പ്രതിസന്ധിയുണ്ടാക്കിയതും പാർട്ടിയിലെ തന്നെ ചിലർ അതിനോടൊപ്പം ചേർന്നതടക്കമുള്ള രാഷ്ട്രീയ നേരില്ലായമ്മ😞 ഇപ്പോൾ വീണ്ടും അതേ അൻവർ മറ്റൊരു ഗൂഡാലോചന ആരോപിക്കുന്നത്….ഒന്നും മാറിയിട്ടില്ലല്ലോ എന്നോർത്തുപോയി. സി പി ഐ ക്ക് ദേശീയ തലത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് ഒരു ലോകസഭ സീറ്റ് നഷ്ടമാക്കുന്ന രാഷ്ട്രീയ ചതിയുടെ ചുരുൾ അഴിയേണ്ടതുണ്ട്. കൂടെ നടക്കുമ്പോൾ ചതി ആവർത്തിക്കുന്നുണ്ടെങ്കിൽ നേരായ വഴിയിൽ ഒറ്റയ്ക്ക് നടന്ന് വിജയം അല്ലെങ്കിൽ വീരമൃത്യു ഏറ്റുവാങ്ങുന്നത് അഭികാമ്യം. സി പി ഐ എന്താണ് ആലോചിക്കുന്നതെന്ന് അറിയില്ല…ബലിത്തറകളിൽ ചോരക്കറ തെളിഞ്ഞു വരുന്നു. 😞😞
ഇതൊക്കെ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ടാകും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.