പി.വി അൻവർ ഉയത്തിയ ആരോപണങ്ങളുടെ രണ്ടാം ദിനത്തിൻ ആരോപണ വിധേയനായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എ.ഡി ജി.പി അജിത് കുമാർ വരും. അദ്ദേഹത്തിൻ്റെ ഓരോ വാക്കുo ഇന്ന് പത്രങ്ങൾ ശ്രദ്ധിച്ചു റിപ്പോർട്ട് ചെയ്യും. ഡിജിപിയും, മുഖ്യമന്ത്രിയുടെയും വാക്കുകളും ഇന്ന് ചർച്ചയാകാം.
ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് ഭരണകക്ഷി എംഎല്‍എ പി.വി. അന്‍വര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനും എതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങൾ അഴിച്ചുവിട്ടത്.
ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്പിച്ച പി. ശശി പരാജയമാണ്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
എഡിജിപി അജിത്കുമാറിനെതിരേ അതിരൂക്ഷ വിമര്‍ശനവും അഴിമതിയാരോപണവും ഉന്നയിച്ച പി.വി. അന്‍വര്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ മനസിലാകാത്തതെന്നു ചോദിച്ചു. പ്രതികരിക്കാന്‍ വേറെ വഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എഡിജിപി എം.ആര്. അജിത്കുമാറിനെതിരേയും മലപ്പുറം മുന്‍ എസ്പിയും നിലവില്‍ പത്തനംതിട്ട എസ്പിയുമായ എസ്. സുജിത് ദാസിനെതിരേയും അതീവഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഇന്നലെയും ഉന്നയിച്ചത്. എം.ആര്. അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും അൻവർ പറഞ്ഞു.ഏതായാലും കാത്തിരുന്നു കാണാം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.