ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ മറവിൽ ഇവിടെ ഒരു പറ്റം നിഴലിനോട് യുദ്ധം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴെട്ടു നാളായി ……! ഏതെങ്കിലും ഒരു പത്രക്കാരൻ്റെ ക്യാമറയും കോലും കണ്ടാൽ ഇളകിമറിയുകയാണ് ചിലർ……..! അമ്മയെ പൊളിച്ചു …… ഇനി ഫെഫ്കയെ തകർക്കാം എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത് …… 15 അംഗ ഗുണ്ടാ സംഘങ്ങളുടെ (പവ്വർ ഗ്രൂപ്പ്) ലിസ്റ്റ് എൻ്റടുത്ത് ഉണ്ടെന്ന് ഒരുത്തൻ……! ഹേമ കമ്മിറ്റി സർക്കാരിന് നൽകിയ ലിസ്റ്റ് ഈ വിടുവായന് എവിടുന്നു കിട്ടും എന്നു പോലും ഒരു ചാനലുകാരനും ചോദിക്കുന്നില്ല…..! സിനിമയിൽ വർക്കു ചെയ്ത വകയിൽ തൊഴിലാളികൾക്ക് നൽകാനുള്ള 40ലക്ഷം നൽകണം എന്ന് പറഞ്ഞതിന് ബി. ഉണ്ണികൃഷ്ണനല്ല ഫെഫ്ക എന്നു പറഞ്ഞ് വേറൊരുത്തൻ…!പെണ്ണൊരുത്തിയെ അമ്മയുടെ തലപ്പത്ത് ഇരുത്തണം എന്ന് മറ്റൊരുത്തൻ…..! ഇതിനിടയിൽ മലയാളി ബഹുമാനത്തോടെ കാണുന്ന വയോവൃദ്ധനായ സംവിധായകൻ ഹരിഹരൻ്റെ പീഢന കഥയുമായി നടി ഒരു കാലത്തെ പ്രിയപ്പെട്ട നായിക ചാർമ്മിള…..!
തന്നെ കഥ പറയാൻ കിടപ്പുമുറിയിലേക്ക് വിളിച്ച സംവിധായകൻ്റെ സിനിമ വേണ്ടാന്നു വച്ച കഥ പറഞ്ഞ് നടിയും സംവിധായികയുമായ ലക്ഷ്മിരാമൃഷ്ണൻ……!
രസകരമാണ് കാര്യങ്ങളുടെ പോക്ക്……!
ഹേമ കമ്മിറ്റിയിലെ ഉൾപ്പെടുത്തലുകൾ മാത്രമാണോ ഈ വെളിപ്പെടുത്തലുകളുടെ ഹേതു…..? അല്ലേ അല്ല ……! ഇതിനൊരു മറുപാതിയുണ്ട് …. നടിയെ ആക്രമിച്ചതിൻ്റെ വിധി വരാൻ പോകുന്നു ഡിസംബർ പകുതിയിൽ …..! പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ ഏഴോ എട്ടോ ദിവസം കൂടി വിസ്തരിച്ചാൽ വാദം തീരും…..
നേരത്തേ വിസ്തരിച്ച 7 പേരെ ചിലപ്പോൾ വീണ്ടും വിസ്തരിക്കാം …… പിന്നെ 330 പ്രകാരം സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ പ്രതികളോട് ചോദിക്കും കോടതി ……. ഒന്നൊന്നര മാസം ഇതിന് വേണ്ടി വരാം…..!
അതോടെ വിധി വരും……!
ആ വിധിയിൽ നിന്നും രക്ഷപ്പെടാൻ ഞങ്ങളാണ് ചാമ്പ്യൻ എന്ന് വരുത്തി മലയാളിയുടെ മനസിൽ കയറിയിരിക്കാനുള്ള ഒരു കള്ളക്കണ്ണീർ സംഘടനയുടെ കുരുട്ടുബുദ്ധിയാണ് ഇപ്പോ നടക്കുന്ന കോലാഹലങ്ങൾ എന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം……!
ശാന്തിവിള ദിനേശ്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.