ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമാകെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവശേഷിക്കുന്ന സഹജീവികളുടെ ജീവിതം തിരിച്ചുപിടിക്കാൻ നമുക്കാവണം’ . സമഗ്രമായ പുനരധിവാസം സാധ്യമാക്കാൻ ഉള്ള സഹായമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. വീടും വസ്ത്രവും കൃഷിയും കന്നുകാലികളുമടക്കമുള്ള സർവ്വതും നഷ്ടമായവർക്ക് തുടർന്നു ജീവിക്കാനുള്ള ധൈര്യവും ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കണം.
വീട്, തൊഴിലുപകരണങ്ങൾ, ക്ഷീര കർഷകരുടെ ജീവിതമാർഗ്ഗമായ കന്നുകാലികൾ , ചെറുവ്യാപാര സ്ഥാപനങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങി ഒരു നാടിനെ പുനർനിർമ്മിക്കാനായുള്ള കർമ്മപദ്ധതി നടപ്പിലാക്കുന്നതിന് കേരളമാകെ സഹായിക്കേണ്ടതുണ്ട്. ഈ ദ്വൗത്യത്തിൽ ഒരു പങ്ക് നിർവഹിക്കുവാൻ ജോയിൻ്റ് കൗൺസിൽ തയ്യാറാകുന്നു.. പുനരധിവാസത്തിനുള്ള ഗൃഹനിർമ്മാണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നിർവ്വഹണം ജോയിൻ്റ് കൗൺസിൽ ഏറ്റെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ ഏറ്റെടുക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ ഉടൻ തന്നെ സംഘടന ജില്ല ഭരണകൂടത്തിന് സമർപ്പിക്കുന്നതാണെന്ന് ചെയർ മാൻ കെ.പി. ഗോപകുമാറും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗ ലും ഒരു പ്രസ് താവനയിൽ അറിയിച്ചു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.