കൊല്ലം :തെക്കുംഭാഗം പള്ളിക്കോടി പാലം ,അപ്രോച്ച് റോഡ്, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി, ജെങ്കാർജെട്ടി, കടത്ത് കടവ് ,പഞ്ചായത്ത് വക കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കോടി മുനമ്പിലേ ജലഗതാഗത വകുപ്പ് നൂറ്റാണ്ടുകൾ പഴക്കം ഉള്ള വിളക്ക് മാടം എന്നി സർക്കാർ, പഞ്ചായത്ത് ഭൂമികളും, ബന്ധപ്പെട്ട അഷ്ടമുടിക്കായൽ തീരങ്ങളും കൈയ്യേറിയത്, സംബന്ധിച്ച് താലൂക്ക് സർവ്വേയർ, ഹെഡ് സർവ്വേയർ നല്കിയ ഒഴിപ്പിക്കൽ റിപ്പോർട്ട് നടപടികളിൽപിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. കാരണം സർക്കാർ പുറംപോക്ക് കയ്യേറിയത് ഒരു മതത്തിൽപ്പെട്ടവരായതുകൊണ്ട് തൊടാൻ പേടിയാകുന്നു. കൃത്യമായ നിലപാടുള്ള ഉദ്യോഗസ്ഥൻ കയ്യേറ്റം കണ്ടുപിടിച്ചപ്പോൾ. അത് ശരിയല്ലെന്ന മട്ടിൽ വീണ്ടും പരാതികൾ നൽകുകയും. അതിൽ ചില ജനപ്രതിനിധികൾ കൂടി ഇടപെടുകയും. രണ്ടാമതും അളന്ന് തിട്ടപ്പെടുത്തിയപ്പോൾ കയ്യേറ്റം തന്നെയാണ് കണ്ടെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഈ സർക്കാർ ഭൂമി ഉന്നതർ ഇടപെട്ട് പതിച്ചു നൽകാൻ നീക്കം നടക്കുന്നതായി അറിയുന്നു.ഈ കൈയ്യേ ഭൂമി പതിച്ച് നല്കാൻ രാഷ്ട്രീയതലത്തിലും, സർക്കാർ തലത്തിലും നീക്കം നടക്കുന്നു, ഇതിനായി സർക്കാർ കൊല്ലം കളക്ടർ, കരുനാഗപ്പള്ളി തഹസിൽദാർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്….കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേ കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടവർ തന്നെ കൂട്ടുനിൽക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിൽ ജില്ലാ സർവ്വേ സൂപ്രണ്ട് കണ്ടെത്തിയ കയ്യേറ്റങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ പഠനവിധേയമാക്കിയപ്പോൾ നേരത്തെ താലൂക്ക് സർവേയർ കണ്ടെത്തിയ കയ്യേറ്റങ്ങൾ ശരിവയ്ക്കുന്നതാണ്. തെക്കുംഭാഗം പള്ളി ഭാഗത്തും എതിർ ഭാഗത്തും കയ്യേറ്റമുള്ളതായി പുതിയ സർവേയിലൂടെ വ്യക്തമാക്കുന്നു.
അഷ്ടമുടി കായിലിൻ്റെ കയ്യേറ്റങ്ങൾ കണ്ടെത്താൻ നാലു സർവേയറന്മാരെ നിയമിച്ചിട്ടുള്ളത്.
കായൽകയ്യേറ്റങ്ങൾ കണ്ടു പിടിച്ച് റിപ്പോർട്ട് നൽകാനായി നാലു സർവ്വേ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാൽ അവർ സർവ്വേ ചെയ്ത് കുറ്റി അടിച്ചു തിരിച്ചു പോകുമ്പോൾ ആ കുറ്റി ഊരി കളഞ്ഞിരിക്കും. പിന്നീട് ഉദ്യോഗസ്ഥർ ചെല്ലുമ്പോൾ അവിടെ കുറ്റിയും ഉണ്ടാകില്ല’അടയാളപ്പെടുത്തലും ഉണ്ടാകില്ല.
കോർപ്പറേഷനും പഞ്ചായത്തുകളും സഹകരിക്കുന്നില്ല.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി എത്തുന്ന ഉദ്യോഗസ്ഥർ കുറ്റി അടിച്ചു കഴിഞ്ഞാൽ സർവ്വേ കല്ല് പാകി അളന്നു തിരിക്കേണ്ടതും കാടുവെട്ടി വൃത്തിയാക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനും കോർപ്പറേഷനും ഉണ്ടെങ്കിലും ഇവരാരും സഹകരിക്കില്ലെന്ന അക്ഷേപവും നിലനിൽക്കുന്നു. കൃത്യമായ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മുന്നിൽ നിൽക്കേണ്ടതദ്ദേശസ്ഥാപനങ്ങൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു. വോട്ട് രാഷ്ട്രീയം തന്നെയാകാം കാരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിചാരിച്ചാൽ കയ്യേറ്റങ്ങൾ സുഖമമായി ഒഴിപ്പിക്കാൻ കഴിയും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.