ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് 5 പേർ പോലീസ് കസ്റ്റഡിയിലുണ്ട്.20 വയസ്സുള്ളപ്പോഴാണ് കലയും അനിൽ കുമാറും രണ്ടാം വിവാഹം കഴിക്കുന്നത്. കല സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നായിരുന്നു അനിൽകുമാർ ഇതുവരെ പറഞ്ഞിരുന്നത് അനിൽകുമാറിൻ്റെ സുഹൃത്തുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തികച്ചും രഹസ്യമായാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെങ്ങന്നുർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശാസ്ത്രീയ പരിശോധനയിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.അനിൽകുമാർ ഇസ്രായേലിലാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.