പെൻഷൻ പരിഷ്കരണത്തിനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി.

കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുലൃങ്ങൾ തിരികെ നൽകണമെന്നും ആവശൃപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. പതിറ്റാണ്ടൂകളായി സമരപരമ്പരകളിലൂടെ നേടിയെടുത്ത ആനൂകൂല്യങ്ങൾ തടഞ്ഞുവെക്കുവാനും 2024 ജൂലൈ 1ന് നിലവിൽ വരേണ്ട പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടി കൊണ്ട് പോകാനുമുള്ള നീക്കം അനുവദിക്കില്ലെന്നും കുണ്ടറ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പറഞ്ഞു.ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ മുഖൃപ്രഭാഷണം നടത്തി.മറ്റ് സ്ഥലങ്ങളിലെ ഉദ്ഘാടകർ..
കൊട്ടാരക്കര ജില്ലാ ട്രഷറി-എം.എം.നസീർ, കെപിസിസി ജനറൽ സെക്രട്ടറി,
.കൊല്ലം ജില്ലാ ട്രഷറി-ബിന്ദുകൃഷ്ണ, കെപിസിസി രാഷ്ട്രീയകാരൃസമിതിയംഗംകൊല്ലം പെൻഷൻ പേയ്മെന്റ് ട്രഷറി, ആശ്രാമം -.ശൂരനാട് രാജശേഖരൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം
കരുനാഗപ്പള്ളി-കെ.സി.രാജൻ, യുഡിഎഫ് ജില്ലാ ചെയർമാൻ,
.കുന്നത്തൂർ-ആർ.ചന്ദ്രശേഖരൻ.ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ്
പത്തനാപുരം-.ചാമക്കാല ജ്യോതികുമാർ, കെപിസിസി നിർവാഹക സമിതിയംഗം
ചവറ-സന്തോഷ് തുപ്പാശേരി,ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
.ചാത്തന്നൂർ-.എ.ഷാനവാസ് ഖാൻ, കെപിസിസി നിർവാഹക സമിതിയംഗം
പരവൂർ-.പി.ശ്രീജ,മുൻസിപ്പൽ ചെയർ പേഴ്സൺ പരവുർ
പൂയപ്പള്ളി-.വെളിയം ശ്രീകുമാർ ഡിസിസി ജനറൽ സെക്രട്ടറി
കടയ്ക്കൽ-.ചിതറ എസ് മുരളീധരൻ നായർ . ഡിസിസി ജനറൽ സെക്രട്ടറി ചടയമംഗലം അഡ്വ വി.ടി.സിബി, ഡി സി.സി ജനറൽ സെക്രട്ടറി
പുനലൂർ,-ശ്രീ ജി ജയപ്രകാശ്, പ്രതിപക്ഷ നേതാവ്പുനലുർ മുൻസിപ്പാലിറ്റി
അഞ്ചൽ-തോയിത്തല മോഹനൻ എന്നിവരാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് പി ഗോപാലകൃഷ്ണൻ നായർ സംസ്ഥാന സെക്രട്ടറി കെസി വരദരാജൻ പിള്ള.സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സുജൈ,കെ.രാജേന്ദ്രൻ, വനിതാ ഫോറം രക്ഷാധികാരി എ.നസീംബീവി, ജില്ലാ പ്രസിഡന്റ് എ എ റഷീദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി ബാലചന്ദ്രൻ പിള്ള,എ മുഹമ്മദ് കുഞ്ഞ്,ബി സതീശൻ ,ജി സുന്ദരേശൻ, ജി യശോദരൻ പിള്ള പെരുമ്പുഴ ഗോപിനാഥൻ പിള്ള, കടയ്ക്കൽ കുഞ്ഞു കൃഷ്ണപിള്ള ,എൻ സോമൻ പിള്ള പട്ടരുവിള വിജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രസംഗം നടത്തി.
ആറ് ഗഡു ക്ഷാമാശ്വാസം പ്രാബലൃത്തീയതിയും കുടിശ്ശികയും വ്യക്തമാക്കി ഉടൻ പ്രഖ്യാപിക്കുക,, രണ്ട് ശതമാനം ക്ഷാമാശ്വാസം പ്രഖ്യാപിച്ചപ്പോൾ ഒപ്പം നൽകേണ്ടിയിരുന്ന 39 മാസത്തെ കുടിശ്ശിക ഉടൻ നൽകുക ,മുൻ പെൻഷൻ പരിഷ്കരണത്തിലെ നാലാം ഗഡുവും ക്ഷാമാശ്വാസവും അനുവദിക്കുക ,മെഡിസെപ്പിലെ ന്യൂനതതകൾ പരിഹരിക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് മറ്റാവശൃങ്ങൾ.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.