സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധന.

ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ് പ്രഖ്യാപിച്ചത്. 2025 ജനുവരി മുതൽ മണിപ്പൂരിലെ സർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് 39 ശതമാനമായിരിക്കും. വർദ്ധനവിന് മുൻപ് ഇത് 32 ശതമാനമായിരുന്നു. സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് ​ഗുണകരമാകുന്ന തീരുമാനമാണിത്. മണിപ്പൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.