
കണ്ണൂർ : (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട.. റിമാൻ്റിലായ പി.പി ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ : (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട.. റിമാൻ്റിലായ പി.പി ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ നൽകി കഴിഞ്ഞു. ദിവ്യയ്ക്കു വേണ്ടി ഫയൽ ചെയ്തജാമ്യ ഹർജി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ പോലീസ് റിപ്പോർട്ട് തേടിയ ശേഷം വാദം കേൾക്കുക. അതിനുള്ള ദിവസവും നിശ്ചയിക്കണം. എന്നാൽ നവിൻ്റെ കുടുംബം ജാമ്യാപേക്ഷയെ എതിർക്കുമെന്നറിയുന്നു.എന്നാൽ എഡിഎം ൻ്റെ മരണത്തിലുള്ള ദിവ്യയുടെ പങ്ക് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇനി ഒരു പാർട്ടി നടപടി കൂടി വേണ്ടന്നാണ് കണ്ണൂരിലെ പാർട്ടിയുടെ തീരുമാനം.കാരണം കൃത്യമാണ് എതിർപ്പുകൾ ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ മറുഭാഗത്ത് അനുകൂലികളും ഉണ്ടെന്നത് പാർട്ടിക്ക് നടപടി എടുക്കാൻ ബുദ്ധിമുട്ട്.മറ്റ് ജില്ലകൾ പോലെയല്ല. കണ്ണൂരിലെ സി.പിഎം. എന്നതാണ് കാര്യം.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഉയർത്തുന്ന വിവാദങ്ങൾ സമൂഹം ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ മൗനം തുടരുന്നു എന്ന അക്ഷേപവും നിലനിൽക്കുന്നു. ജില്ലാ കലക്ടറെ മാറ്റാൻ ധാരണയായിട്ടുണ്ട്. എന്നാൽ കേസിൻ്റെ സ്ഥിതി മനസ്സിലാക്കിയിട്ടു മാത്രമെ സർക്കാർ തീരുമാനമെടുക്കു.. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞെങ്കിലും ഇതു സംബന്ധിച്ച് റവന്യൂ വകുപ്പുകൈക്കൊള്ളേണ്ട നിലപാട് വ്യക്തമായിട്ടില്ലഎന്ന അക്ഷേപം ശക്തമാണ്. വകുപ്പുമന്ത്രി ഈ കാര്യത്തിൽ നടപടി എടുക്കും എന്നതിൽ ആർക്കും സംശയമില്ല. വൈകുന്നതാണ് സംശയം എന്നും ആരോപണമുണ്ടെങ്കിലും എല്ലാവശവും പരിശോധിക്കേണ്ടതുണ്ട് എന്നതാണ് വാസ്തവം.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.