അൻവറിൻ്റെ ആരോപണങ്ങൾ ശരിയോ? അജിത്ത് കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻകുറ്റക്കാരനോ? ADGP സ്വർണ്ണ കടത്തുകാരനോ?

സി.പി ഐ ( എം ) ൻ്റെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കേണ്ടുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.ഈ അവസരത്തിൽ സി.പി ഐ എം ൻ്റെ തന്നെ ഒരു എം.എൽ എ അഭ്യന്തരവകുപ്പിനെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിക്കുന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി തന്നെ ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. എ.ഡി ജി പി സ്വർണ്ണ കടത്തുകാർക്ക് കൂട്ടുനിൽക്കുന്നു തൃശൂർ പൂരം കലക്കിയതിൻ്റെ പ്രധാനി ഇദ്ദേഹമാണ്. ആളുകളെ ഇല്ലായ്മ ചെയ്യുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത് ഇദ്ദേഹമാണ് എന്നു തുടങ്ങി വലിയ ആരോപണങ്ങളാണ് പി.വി അൻവർ എം.എൽ എ ഉയർത്തുന്നത് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.ഇന്നലെ എൽഡിഎഫ് കൺവീനറെ പെട്ടെന്ന് നീക്കിയതും അൻവറിൻ്റെ ആരോപണങ്ങളും സമ്മേളനങ്ങളിൽ തീ പാറുന്ന ചർച്ച വരും. എന്നാൽ അൻവറിൻ്റ പിന്നിൽ ആരാണ് ഉള്ളത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.സിനിമാ പ്രതിസന്ധിയും നടിമാരുടെ ആരോപണം ചാകരയാക്കിയ ചില മാധ്യമങ്ങൾക്ക് മറ്റൊരു ചാകര കിട്ടിയ സന്തോഷത്തിലാണ്ഇപ്പോൾ ……..?


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.