സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്ത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി അംഗം സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽ അന്ത്യന്തം ഗൗരവമുള്ളതാണ്.
കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും വിഡി സതീശൻ്റെ നേതൃത്വത്തിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്നും സതീശൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ചില കാര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളിൽ നിന്നും തഴയപ്പെട്ടു എന്നും അവർ തുറന്നടിച്ചിരിക്കുകയാണ്.
തന്നെക്കാൾ ജൂനിയർ ആയ ആളുകൾ എങ്ങനെ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെട്ടു എന്നും സിമി റോസ് ബെൽ വെളിപ്പെടുത്തിയിരിക്കുന്നു.
സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും കോൺഗ്രസ് നേതൃത്വവും ഇതിൽ പ്രതികരിച്ചിട്ടില്ല.
ആരോപണത്തിൻ്റെ പേരിൽ MLA യുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്ന കൂട്ടത്തിൽ സ്വന്തം സഹപ്രവർത്തകയുടെ പരാതി കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പദവി എങ്കിലും രാജിവെക്കാൻ പറയാനുള്ള കെല്പ് മഹിള കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഉണ്ടോ എന്നറിയണം.
ധാർമികതയുടെ സ്റ്റഡി ക്ലാസ് സ്വന്തം പാർട്ടിയിൽ ആദ്യം എടുത്തിട്ട് പോരേ മറ്റ് പാർട്ടിയെ ഉപദേശിക്കൽ എന്ന് ചോദിക്കാൻ കോൺഗ്രസിൽ അന്തസുള്ളവർ തയ്യാറാവണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെൽ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും വി.ഡി.സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.