കാറിന് കാത്തു നിന്ന യുവതിക്ക് നിനച്ചിരിക്കാതെ മരണം ഉത്തരവാദി ആത്മഹത്യക്ക് ശ്രമിച്ചു.

അസാം: യുവതിയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയ യുവാവ്.സംഭവം നടന്നത് അസമിലെ ഗുവാഹത്തിയിൽ. വ്യാഴാഴിച്ച രാവിലെ, ലേറ്റ് ഗേറ്റ് ഏരിയായിൽവച്ച് മൗസുമി ഗൊഗോയ് എന്ന യുവതിയെ ആണ് യുവാവ് ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആക്രമണത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ തീരുമാനിച്ച യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്. ജീവന്ഭീഷണി ഉണ്ടെന്ന് നേരത്തെ യുവതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച പരാതി ഗുവാഹത്തിയിലെ പാൻ ബസാർപോലീസ്സ്റ്റേഷനിൽ നൽകിയിരുന്നു. കൊല്ലപ്പെട്ട മൗ സുമിയും പ്രതിയായ ഭൂപനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു ആ പരിചയം പ്രണയമായി വളരുകയും പിന്നീട് പിൻമാറാൻ ശ്രമിച്ച സാഹചര്യത്തിലാവാം ഇത്തരം സംഭവം ഉണ്ടായതെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവ ദിവസം രാവിലെ പുറത്തേക്ക് പോകാൻ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത് വീടിന്റെ പുറത്ത് കാത്ത് നിൽക്കുകയായിരുന്ന സമയത്താണ് മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തി കൊലപ്പെടുത്തിയത്. സംഭവശേഷം രക്ഷപ്പെട്ട ഭുപൻ ദാസിനെ പോലീസ് പിടികൂടുകയായിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading