കണ്ണൂർ:രാഷട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലിസ് മെഡിലിന് കണ്ണൂർ റൂറൽ അഡീഷണൽ പോലിസ് സൂപ്രണ്ട്
എം പി വിനോദ് അർഹനായികേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് വിനോദ്.2003 മെയ് 5 നാണ് പോലിസ് സേനയിൽ സബ്ബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത് .2008-ൽ സർക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.2017-ൽ
ഡി വൈ എസ് പി യായി പ്രമോട്ട് ചെയ്തു.കോഴിക്കോട് ട്രാഫിക്ക് അസി: കമ്മീഷണർ, കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച്,
കോഴിക്കോട് അഡ്മിനിസ്ട്രേഷൻ,കണ്ണൂർ സ്പെഷൽ ബ്രാഞ്ച്,
കണ്ണൂർ സഹകരണ വിജിലൻസ്,കാസർക്കോട് ക്രൈംബ്രാഞ്ച്,ഇൻറലിജൻസ്,
വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യൂറേ വിഭാഗത്തിലും
ഡെപ്യൂട്ടേഷനിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലും,തളിപ്പറമ്പ്, കാഞ്ഞങ്ങാട്, താമരശ്ശേരി പോലിസ് സബ്ബ് ഡിവിഷനുകളിൽ ഡി വൈ എസ് പി യായും സേവനം അനുഷിച്ചിരുന്നു.2024 ൽ അഡീഷണൽ പോലിസ് സൂപ്രണ്ടായി ജോലിക്കയറ്റം ലഭിച്ചു.
അന്വേഷണത്തിലെയും, ക്രമസമാധാന പരിപാലനത്തിലെയും മികച്ച പ്രകടനത്തിന് അദ്ദേഹം നിരവധി പാരിതോഷികങ്ങൾ നേടിയിട്ടുണ്ട്.2022-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിരുന്നു.കാസർക്കോട് വെള്ളരിക്കുണ്ട് സ്വദേശിയാണ്.പയ്യന്നൂർ കണ്ടങ്കാളിയിലാണ് താമസം.പരേതനായ പത്മനാഭപിള്ളയുടെയും ലക്ഷമിയുടെയും മകനാണ് .സി പി ഷീനയാണ് ഭാര്യ.അഭിരാമ,അനുവിന്ദ്, വൈഷ്ണവി മക്കളാണ്.
രാജൻതളിപ്പറമ്പ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.