1934 ഡിസംബർ 14ന് ഹൈദരാബാദിലാണ് ജനനം. കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് വളർന്നത്. ഫോട്ടോഗ്രാഫറായ പിതാവ് ശ്രീധർ ബി.ബെനഗൽ ഒരു ക്യാമറ സമ്മാനിച്ചു. ഇതോടെ അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയില്‍ താത്പര്യം ജനിച്ചു. വെറും 12 വയസ്സുള്ളപ്പോൾ ആദ്യ സിനിമ ചെയ്തു. പിന്നീട് ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഡിസംബർ 14ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു.അസുഖങ്ങളെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു.
അനന്ത് നാഗും ശബാന ആസ്മിയും അഭിനയിച്ച അങ്കുർ (1974) ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.