ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.

തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ പരാജയം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയതോടെ ആണ് ഇതില്‍ മാറ്റം വരുത്തിയത്.രാഹുല്‍ ഗാന്ധി തന്നെ ശശി തരൂരിനെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചതും ഇതിനെ തുടര്‍ന്നാണ്. സംഘടനാ തലത്തിലെ അവഗണനയിലെ പരാതികളാണ് തരൂര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചത്. ഇത് പരിശോധിക്കാമെന്നും പാര്‍ട്ടി നിലപാടിനൊപ്പം മുന്നോട്ടു പോകണം എന്ന നിര്‍ദേശവും നല്‍കിയാണ് കൂടിക്കാഴ്ച അവസാനിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ ലേഖനത്തില്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയതിനെ ന്യായീകരിക്കുകയാണ് ശശി തരൂര്‍ ചെയ്തത്. ഒപ്പം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും ചെയ്തു.ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സംഘടന ചുമതല വേണമെന്ന തരൂരിൻ്റെ ആവശ്യവും പരിഗണിക്കില്ല. കേരള സംസ്ഥാന രാഷ്ട്രീയ സാഹചര്യവും, ദേശീയ രാഷ്ട്രീയ സാഹചര്യവും മുന്നിൽ കണ്ടാണ് തരൂർ ഒരു ചെറു വെടി പൊട്ടിച്ചത്. ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കളം മാറ്റി ചവിട്ടാൻ തയ്യാറെടുക്കുകയാണ്. കോൺഗ്രസിൽ നിന്നാൽ വലിയ രക്ഷയില്ലാ എന്ന സ്വയം സ്വപ്നം തന്നെയാണ് കാര്യം. കേരളത്തിലാണെങ്കിൽയൂ ഡി എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായ് അടികൂടൽ നടക്കും. 5 പേർ ഇപ്പോഴെ ഒടുപ്പിട്ടു . മുസ്ലീം ലീഗിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും ഉടുപ്പ് തുന്നുന്നുണ്ട്. ഇതൊന്നും നടക്കില്ലെന്നും കേരളത്തിൽ അവസാനം ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും, ബി.ജെ പി കൂടുതൽ സീറ്റ് പിടിക്കുമെന്നും അറിയാവുന്നത് കൊണ്ട് നിലനിൽപ്പ് രാഷ്ട്രീയത്തിലേക്ക് കളം മാറ്റാൻ അദ്ദേഹം ആഗ്രഹിക്കുന്നത്. താൻ ഇപ്പോൾ യുവാവ് അല്ല. കുറച്ചൊക്കെ പ്രായമായ സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണം എന്നറിയാതെ മുന്നോട്ടു നീങ്ങുകയാണ്. രാഹൂൽ ഗാന്ധിയുടെ നിലപാടും ശശി തരൂരിന് ഗുണകരമാകില്ല എന്ന തിരിച്ചറിവ് ചർച്ചയിലൂടെ ഉണ്ടായതും തരൂരിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.ഇനി ബിജെ.പിയിലേക്കോ സി.പിഎം ലേക്കോ എന്ന ചിന്തമാത്രമെ ശശി തരൂരിന് മുന്നിലുള്ളു. എവിടെ പോയാലും എം.പി സ്ഥാനം ഒഴിയേണ്ടിവരും എന്നതും ഒരു പ്രശ്നം തന്നെയാണ് .


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.