തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് .

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് . 18നും 75നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഗവേഷകർ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷന്റെ സമയത്ത് പ്രണയ ബന്ധങ്ങളിൽ അല്ലാതിരുന്ന 6000 പേരെയും പഠനത്തിൽ ഉൾപ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്.

അതേസമയം അവിവാഹിതരായ പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. സോഷ്യൽ സൈക്കോളജിക്കൽ ആന്റ് പേഴ്‌സണാലിറ്റി സയൻസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം അവിവാഹിതരായ സ്ത്രീകൾ ഉയർന്ന തോതിൽ സംതൃപ്തി അനുഭവിക്കുന്നുണ്ട് എന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading