തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റി. പുലർച്ചെ അഞ്ചുമണി മുതൽ 12 മണി വരെ ആഭരണങ്ങൾ ക്ഷേത്രത്തിനു മുൻപിൽ ഭക്തർക്ക് ദർശനത്തിനായി തുറന്നു വയ്ക്കും . ‘പ്രത്യേക പൂജകൾക്കുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ ഘോഷയാത്ര ആരംഭിച്ചു.

വിവിധ സ്ഥലങ്ങളിൽ സ്വീകരണത്തിനു ശേഷം ആയിരൂർ ആയിരിക്കും ഇന്ന് ഘോഷയാത്ര സമാപിക്കുക. ചൊവ്വാഴ്ചയാണ് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുക .തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് മകരവിളക്ക് ദർശനം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.