തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും ആഗ്രഹിക്കുന്നു. സുബ്രഹ്മണ്യവും, മൂര്‍ത്തിയും അദാനിയുമെല്ലാം തൊഴിലാളികള്‍ കൂടുതല്‍ പണിയെടുക്കണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം.
തീര്‍ച്ചയായും ഇന്‍ഡ്യക്ക് സൃഷ്ടിക്കാന്‍ കഴിയുന്നത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തന്നെ വേണം. എന്നാല്‍ രൂക്ഷമായ തൊഴിലില്ലായ്മയുടെ കാര്യമോ? എത്രമാത്രം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അദ്ധ്വാനശേഷിയും ഊര്‍ജ്ജവുമാണ്പാഴാകുന്നത്? ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ മുമ്പെന്നത്തേക്കാളും ഉയര്‍ന്ന നിലയിലല്ലേ? സുബ്രഹ്മണ്യന്മാരും മൂര്‍ത്തിമാരും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ!!
ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ പണിയെടുക്കുന്ന തൊഴിലാളി എത്രമാത്രം സമ്പത്ത് ഉദ്പാദിപ്പിച്ചാലും അതെല്ലാം അദാനിമാരും അംബാനിമാരും ചോക്സിമാരും നീരവ് മോദിമാരുമടങ്ങിയ കോപ്പറേറ്റു കുളയട്ടകള്‍ ഊറ്റിക്കുടിക്കുകയേ ഉള്ളു. ഇന്‍ഡ്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം അങ്ങേയറ്റം വര്‍ദ്ധിച്ചിരിക്കുന്നു. അത് 80 വര്‍ഷം മുമ്പുണ്ടായിരുന്ന നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.
ഈ മുതലാളിമാര്‍ക്ക് അവരുടെ ജീവിത പങ്കാളികള്‍ ആകര്‍ഷകരമല്ലന്ന് തോന്നിയാല്‍ അത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ “എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം” എന്ന ആവശ്യം ഉന്നയിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബന്ധിതരായതും ആ ആവശ്യം നേടിയെടുക്കാന്‍ അവര്‍ രക്തം ചൊരിഞ്ഞതും ഇത്തരം കോര്‍പ്പറേറ്റുകള്‍ കാരണമാണെന്ന് വസ്തുത സുബ്രഹ്മണ്യന്മാരും മൂര്‍ത്തിമാരും മറക്കരുത്.
ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശത്തെ എ.ഐ.ടി.യു.സി.അതിശക്തമായി അപലപിക്കുന്നതായും എ. ഐ ടി യു സി ജനറൽ സെക്രട്ടറിഅമര്‍ജീത് കൗര്‍പറഞ്ഞു.
അദ്ദേഹത്തിൻ്റെ പ്രസ്താവനയും പ്രതികരണവും സോഷ്യൽ മീഡിയാ ഏറ്റെടുത്തു, തുടർന്ന് വായിക്കാം
ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചെയർമാൻ എസ്.എന്‍. സുബ്രഹ്മണ്യന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ എങ്കിലും ജോലി ചെയ്യണമെന്നും ഞായറാഴ്ചകളിലെ അവധി പോലും ഉപേക്ഷിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എത്ര നേരം നിങ്ങളുടെ ഭാര്യയെ നോക്കി ഇരിക്കാൻ കഴിയും? എന്നും അദ്ദേഹം ചോദിച്ചതോടെ വിവാദത്തിന് വേറെ കാരണം തിരയേണ്ട എന്ന അവസ്ഥയായി.
ചൈനീസ് തൊഴിലാളികൾ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്നു. എന്നാല്‍ അമേരിക്കക്കാര്‍ 50 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. അതിനാല്‍ ചൈനക്ക് അമേരിക്കയെ മറികടക്കാന്‍ കഴിയുമെന്നും സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം കനത്തത്. അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ നിരന്നു. ഞെട്ടിക്കുന്ന പ്രസ്താവന എന്ന് പറഞ്ഞ് നടി ദീപിക പദുക്കോണ്‍ കൂടി രംഗത്തുവന്നതോടെ സുബ്രഹ്മണ്യനെ എതിര്‍ക്കുന്നവര്‍ ആവേശത്തിലായി. ജപ്പാനിലെ പുതിയ പരിഷ്ക്കാരവും ചൂണ്ടിക്കാണിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ദിവസം ആഴ്ചയില്‍ നാലാക്കി കുറച്ചു. വീടിന്റെ പേരില്‍ ആര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടി വരില്ല എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതും ഇവര്‍ എടുത്തു പറഞ്ഞു.
സിഇഒമാര്‍ സൗകര്യപൂര്‍വം ഒരു കാര്യം മറന്നു. ഞായറാഴ്ച ജോലി ചെയ്യുന്നുണ്ടെങ്കിലും അവരുടെ ശമ്പളം തല്‍ക്കാലം മറച്ചുവച്ചു. ബോണസുകൾ, ആനുകൂല്യങ്ങൾ, ഓഹരികള്‍ എന്നിവ അടക്കം ദശലക്ഷം ശമ്പളം വാങ്ങുന്നവരാണ് സിഇഒമാര്‍. എന്നാല്‍ ജീവനക്കാരോ, ബൈക്കിലോ കാറിലോ എത്തി ജോലി ചെയ്യുന്നവരാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ശരാശരി വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളത്. ഇത് തന്നെ സിഇഒയും ജീവനക്കാരും തമ്മില്‍ വലിയ അന്തരം സൃഷ്ടിച്ചിട്ടുണ്ട്.
വലിയ എതിര്‍പ്പാണ് പ്രസ്താവനയുടെ പേരില്‍ രൂപപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു ചോദ്യം എല്‍ആന്റ് ടി ചെയര്‍മാന് നേരെ ഉയരുകയാണ്. ജോലി പൂർത്തിയാക്കാൻ നിങ്ങൾ എന്തുകൊണ്ട് 90 മണിക്കൂർ എടുത്തു? ദയവായി ഒരു ഇടവേള എടുക്കുക. ജോലിക്കിടയില്‍ വിശ്രമിക്കുക. ഭാര്യയെ തുറിച്ചുനോക്കുന്നതിന് പകരം വീട്ടുജോലിയുടെ കാര്യത്തില്‍ അവളെ സഹായിച്ചാലോ? ഈ ചോദ്യത്തിന് എന്തായാലും സുബ്രഹ്മണ്യന്‍റെ ഉത്തരം വന്നിട്ടില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.