‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ ദുരന്തം. അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയതിനിടെ കാണാനായി ആരാധകര്‍ തിരക്ക് കൂട്ടി. ഇതിനിടെ തിക്കിലും തിരക്കിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് ദുരന്തമുണ്ടായത്. വൈകുന്നേരത്തോടെ തന്നെ തീയറ്ററുകളിലേക്ക് അല്ലു അര്‍ജുന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. രാത്രി 11 ന് സിനിമയുടെ തീയറ്ററില്‍ ആരാധകരുടെ വലിയനിര തന്നെ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു.രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. തീയറ്ററിന് പുറത്ത് നിന്നവര്‍ അകത്തേക്ക് ഇടിച്ച് കയറാന്‍ ശ്രമിച്ചതോടെ എല്ലാ നിയന്ത്രണവും കൈവിട്ടു. തിക്കിലും തിരക്കിലും ചവിട്ടേറ്റാണ് സ്ത്രീയുടെ മരണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി.പിന്നെ സിനിമാസ്റ്റൈൻ എല്ലാം തകർന്നു.ദു:ഖവും വേദനയും നിറഞ്ഞ് നടനും ആരാധകരും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.