ബംഗളുരു.ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർഒ . ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള യന്ത്രകയ്യുടെ പരീക്ഷണം വിജയകരമാക്കി പൂര്‍ത്തിയാക്കി.
പി.എസ്.എല്‍.വി. സി60 റോക്കറ്റിന്റെ ഉള്‍പെടുത്തിയ റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. അത്യാധുനിക സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ചു ഭ്രമണപഥങ്ങളില്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വസ്തുക്കളെ കണ്ടെത്തി പിടിച്ചെടുക്കുന്ന യന്ത്രക്കൈ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു വികസിപ്പിച്ചത്. പ്രവര്‍ത്തന കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്നു നീക്കുന്ന ഡീ ഓര്‍ബിറ്റിങ് സാങ്കേതിക വിദ്യയില്‍ ഏറെ നിര്‍ണായകമായ പരീക്ഷണമാണിത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.