തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന് അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുക്കളയിലെ പാൽ കാച്ചൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തവണയും കലാപൂരത്തിന് രുചി ഒരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ്പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ .ഒരേസമയം 20 വരികളിലായി അയ്യായിരം
പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല.ഇത്തവണയും വെത്യസ്ത്ത രുചികൾ കലാപ്രതിഭകൾക്കായി തയ്യാറാക്കും.ഇന്ന് രാത്രി മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. രാവിലെയും , ഉച്ചക്കും, രാത്രിയിലും ഇവിടെ ഭക്ഷണം ഉണ്ടാകും.40,000 ചതുരശ്രയടിയിലാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്. പന്തലിൽ തിരക്കുണ്ടെങ്കിൽ കലാപരിപാടികൾ ആസ്വദിക്കാനായി സമീപം മറ്റൊരു പന്തൽ ഒരുക്കിയിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.