“ആഴക്കടൽ ഖനനം : ധാതുമണൽ ലക്ഷ്യം വച്ചുള്ള കടൽകൊള്ള അനുവദിക്കില്ല:ടിജെ ആഞ്ചലോസ്”

കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ കൊള്ളയും ആയിരിക്കുമെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻറെ നയം കോർപ്പറേറ്റുകൾക്ക് അനുകൂലമെന്നും ടി ജെ ആഞ്ചലോസ് പറഞ്ഞു.
ധാതുമണൽ കൂടുതലുള്ള തീര ഭാഗവും ഖനനത്തിന്റെ ഭാഗമാക്കി മാറ്റി ചൂഷണം നടത്തുവാനുമാണ് സ്വകാര്യ കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്. ഇതുവഴി വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ആയിരിക്കും നമ്മുടെ നാട് നേരിടാൻ പോകുന്നത്.
കേരളതീരം മത്സ്യ സമ്പത്തിനാൽ സമ്പുഷ്ടമായതാണ്, ആ തീരങ്ങളാണ് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാൻ കേന്ദ്ര ഭരണകൂടം തിടുക്കം കാട്ടുന്നത്. കടൽ മത്സ്യങ്ങൾ തുച്ഛമായ വിലയ്ക്ക് സാധാരണ മനുഷ്യൻറെ ആരോഗ്യത്തിനുള്ള പോഷക സമൃദ്ധി നൽകുന്ന ഘടകം കൂടിയാണ്.

മത്സ്യ സമ്പത്തും മത്സ്യബന്ധന മേഖലയും അനുബന്ധ തൊഴിലിടങ്ങളും കേന്ദ്രസർക്കാരിൻറെ ആഴക്കടൽ മണൽ ഖനന അനുമതികൊണ്ട് ഇല്ലാതാകും. കടലിനെ ആശ്രയിക്കുന്ന അനവധി കുടുംബങ്ങളാണ് ജനവിരുദ്ധ നയത്തിന്റെ കെടുതിയിൽ അകപ്പെടുന്നതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐടിയുസിയും വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് എഐടിയുസി സംസ്ഥാന പ്രസിഡൻറ് ടിജെ അഞ്ചലോസ് പറഞ്ഞു. വാടി ഹാർബറിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ അഡ്വ സാം കെ ഡാനിയേൽ, അഡ്വ എം എസ് താര സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി ലാലു , ജി ബാബു , ഡോ.ആർ ലതാദേവി , അഡ്വ. എസ് വേണുഗോപാൽ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഹരീഷ് ജില്ലാ കൗൺസിലംഗം അഡ്വ.വിനീത വിൻസെന്റ് ,പള്ളിത്തോട്ടം വാർഡ് കൗൺസിലർ ടോമി എന്നിവർ സംസാരിച്ചു. കൊച്ചുപിലാമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ്, സി. അജയ് പ്രസാദ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി റ്റി.എസ് നിതീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രസിഡൻറ് ശ്രീജിത്ത് സുദർശൻ സിപിഐ മണ്ഡലം സെക്രട്ടറിമാരായ അനിൽ പുത്തേഴം, കൃഷ്ണകുമാർ, എ ബിജു ,ദിലീപ് കുമാർ, ഡി സുകേശൻ തുടങ്ങിയവർ നേതൃത്വം നൽകി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response