
പൊതുസമ്മേളനത്തിൽ സമയമെടുത്ത്അധ്യക്ഷ പ്രസംഗം. ഉദ്ഘാടകനെ വിളിക്കാൻ മറന്നു.
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന് പൊതുസമ്മേളനം ആരംഭിച്ചു. സി. പി ഐ (എം) ജില്ലാ സെക്രട്ടറി സുദേവൻ സ്വാഗതം പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വാഗതം പറഞ്ഞില്ല. അധ്യക്ഷൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, അദ്ദേഹം അധ്യക്ഷ പ്രസംഗം ആരംഭിച്ചു. സമയമെടുത്ത് പ്രസംഗം നടത്തി. തുടർന്ന് തിരിച്ചു വന്ന് സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങി. അപ്പോൾ തൊട്ടടുത്ത് ഇരുന്ന മുഖ്യമന്ത്രി കൈ കാണിച്ചു ഉദ്ഘാടകനെ വിളിക്കു അപ്പോഴാണ് പാർട്ടി സെക്രട്ടറിക്ക് ഓർമ്മ വന്നത്. ശരിയാണല്ലോ,അദ്ദേഹം ഉടനെ ഉദ്ഘാടകനെ വിളിച്ചു.
എത്തിച്ചേർന്ന പാർട്ടി പ്രവർത്തകർ ആവേശത്തോടെയാണ് മടങ്ങിയത് നല്ല സമ്മേളനം എന്ന് പലരും പറയുന്നുണ്ടായിരുന്നു. കൊല്ലത്തെ പാർട്ടി പ്രവർത്തകരുടെ മാസങ്ങളായിട്ടുള്ളഅധ്വാനമാണ് സമ്മേളന വിജയം. ജില്ലാ സെക്രട്ടറിക്കും നേതാക്കൾക്കും പ്രവർത്തകർക്കും ഓർമ്മിക്കാം കൃത്യമായ സമ്മേളനത്തിൻ്റെ കരുത്തിൻ്റെ കഥ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.