ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.
ശബരിമല, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് രാത്രി നിയന്ത്രണമില്ല
ഈ താലൂക്കുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.തീർത്ഥാടനത്തിൻ്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.30,31,1 തീയതികളിൽ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെവിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.വന്യൂവകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി കൺട്രോൾ റൂം ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.