കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ജാമ്യം നൽകിയതോടെ പ്രതികൾക്ക് ഇന്ന് തന്നെ ജയിൽ മോചിതരാകാം.
കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിഎന്‍എസ് അനുസരിച്ച് രണ്ട് വര്‍ഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. ചെറിയ കാലയളവിലെ ശിക്ഷാ വിധികള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാവിധി മരവിപ്പിക്കുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധിക്കെതിരെ നിയമപരമായി പോരാടും എന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണനും, സാക്ഷികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ശരത്ത് ലാലിൻ്റെ പിതാവ് സത്യനാരായണനും പ്രതികരിച്ചു.
കേസിൽ പ്രതികൾ നൽകിയ അപ്പീൽ ഫൈലിൽ സ്വീകരിച്ച് ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 225 IPC പ്രകാരം പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞതോടെ കീഴ്ക്കോടതി നേരത്തെ പ്രതികളെ അഞ്ചുവർഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.