പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് ലൈസൻസ് നൽകാനാകില്ലെന്ന് ജില്ലാ കലക്ടർ.

നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിന്റെ വാദം. എന്നാൽ പൊലീസ് റിപ്പോർട്ട് എതിരായതോടെ ലൈസൻസ് നേടുന്നതിന് വിലങ്ങുതടിയായി.റവന്യൂ , ഫോറസ്റ്റ് വകുപ്പ് അനുകൂല റിപ്പോർട്ട് കൊടുത്തിരുന്നു. ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയിൽ പോകുമെന്നും പിവി അൻവർ വ്യക്തമാക്കി. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചായിരുന്നു പിവി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയിരുന്നത്.കോടതിയിൽ പോകാനാണ് പി വി അൻവറിന്റെ തീരുമാനം. പിവി അൻവറിന് തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്തു പോലീസ് റിപ്പോർട്ട്‌ കൊടുത്തിരുന്നു. കലാപഹ്വനം നടത്തി എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.പി.വി അൻവറിൻ്റെ തോക്ക് തോക്ക് എന്ന പേടിപ്പെടുത്തൽ ഇല്ലാതായി. തോക്ക് കയ്യിലുണ്ടെങ്കിൽ ഇനി അത് ഏൽപ്പിക്കേണ്ട താമസം മാത്രം


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.