എം.ടി.വാസുദേവൻനായർ അദ്ദേഹത്തിനു തോന്നിയപോലെ ജീവിച്ചു. അദ്ദേഹത്തിനു തോന്നുന്നതൊക്കെ തോന്നിയപോലെ എഴുതി. തോന്നിയപോലെ സിനിമകളുണ്ടാക്കി. തോന്നിയതൊക്ക ചെയ്തു, പറഞ്ഞു.
അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടപ്പെട്ട വായനക്കാർ സ്വന്തം സന്തോഷത്തിനുവേണ്ടി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വാങ്ങി വായിച്ചു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. അങ്ങനെ അദ്ദേഹം സമ്പന്നനുമായി.
ഇന്ത്യ എന്ന മഹാരാജ്യം ഒരു കലാകാരനു നൽകാവുന്ന പരമോന്നത ബഹുമതികളെല്ലാം നൽകി അദ്ദേഹത്തെ ആജീവനാന്തം ആദരിച്ചു.
അദ്ദേഹം തൊണ്ണൂറ്റിയൊന്നു വയസ്സുവരെ തന്നിഷ്ടംപോലെ ജീവിച്ചു. സ്വാഭാവികമായി മരിച്ചു.
അസൂയകൊണ്ടോ, അപവാദം കൊണ്ടോ, പരദൂഷണംകൊണ്ടോ, തെറിവിളികൊണ്ടോ ഒന്നും എം.ടി.വാസുദേവൻനായരെ തോൽപിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല.
ജീവിച്ചിരിക്കുമ്പോൾ നിങ്ങളെയൊന്നും ആ മനുഷ്യൻ വകവെച്ചില്ല. പിന്നെയല്ലേ മരണശേഷം!ഹ.ഹ.
ബാലചന്ദ്രൻ ചുള്ളിക്കാട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.