
ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843
കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ കൊല്ലം സിറ്റി ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്‌സ്‌മെന്റ്‌റ് വിഭാഗം) ചേര്‍ന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി പോലീസ് പരിധിയിലെ മൂന്നു സബ്ഡിവിഷന്‍ ഓഫീസുകളിലും പിഴ ഒടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും
2025 ഏപ്രില്‍ 3 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കരുനാഗപ്പള്ളി പോലീസ് കണ്‍ട്രോള്‍ റൂമിലും ഏപ്രില്‍ 4 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കൊല്ലം എസിപി ഓഫീസിലും ഏപ്രില്‍ 5 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ചാത്തന്നൂര്‍ എസിപി ഓഫീസിലും സജ്ജീകരിച്ചിരിക്കുന്ന കൌണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്. ഈചെല്ലാന്‍ പിഴ ഒടുക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ അദാലത്ത് പരമാധി ഉപയോഗപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് ഒഴിവാകവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335
കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011
കൊല്ലം എസിപി ഓഫീസ് – 9846606161
ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.