കോതമംഗലം : രാജ്യത്ത് ഭീകരവാദ പ്രവർത്തനം തുടച്ചു നീക്കുമെന്ന് പ്രഖ്യാപനം നടത്തി നോട്ട് നിരോധനം നടത്തിയെങ്കിലും പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരവാദം അടിച്ചമർത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു എന്നതാണ് വ്യക്തമാക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കമല സദാനന്ദൻ കുറ്റപ്പെടുത്തി.
ജോയിൻ്റ് കൗൺസിലിൻ്റെ അമ്പത്തിയാറാമത് വാർഷിക ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കോതമംഗലത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കമല സദാനന്ദൻ.
ഭീകരതയും വർഗീയതയും രാജ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും
കമല സദാനന്ദൻ ആവശ്യപ്പെട്ടു.
കാശ്മീരിൽ ഭീകര
പ്രവർത്തകരുടെ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങളെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർത്ത് പിടിക്കണമെന്നും കമല സദാനനന്ദൻ ആവശ്യപ്പെട്ടു.
രാജ്യം ദുരന്തങ്ങൾ നേരിടുമ്പോൾ ജന സേവകരായി എത്തുന്ന സർക്കാർ ജീവനക്കാരുടെ ത്യാഗം മഹനീയമാണെന്നും
അവർ പറഞ്ഞു. മഴയും വെയിലും വക വക്കാതെ നിപയും ഓഖിയും പ്രളയവും കോവിഡും മുഖാമുഖം നേരിട്ട കേരളത്തിലെ ജീവനക്കാരുടെ സേവനം ലോകത്തിനു മാതൃകയാണെന്നും കമല സദാനന്ദൻ അവകാശപ്പെട്ടു.
മുസ്ലീം വാക്കുകൾ ഹിന്ദുത്വ വൽക്കരിക്കുന്ന ബി ജെ പി യുടെ കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ – മതേതരം കാത്തുസൂക്ഷിക്കുന്ന നാം ഒറ്റക്കെട്ടയായി രംഗത്തിറങ്ങണമെന്നും അവർ ആഹ്വാനം ചെയ്തു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി
അംഗം എസ് കെ എം ബഷീർ സ്വാഗതം പറഞ്ഞു. സി പി ഐ. സംസ്ഥാന കൗൺസിലംഗം പി.കെ രാജേഷ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗൺസിലിംഗം അജിത്ത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ ഉപഹാരസമർപ്പണം നടത്തി. ബിന്ദു രാജൻ, പി റ്റി ബെന്നി, സി എ അനീഷ് , എം എ അനൂപ്, ഹുസൈൻ പതുവന, കെ.കെ. ശ്രീജേഷ്, ജി അരുൺ, ഇ പി പ്രവിത , കൊച്ചു ത്രേസ്യ ജാൻസി , സാജു ഇ പി, സന്ദീപ് ആർ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തിൽ പ്രകടനം നടത്തി.
കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു.
കോതമംഗലം മാർ ബേസിൽ കൺവെൻഷൻ സെൻ്ററിൽനാളെ രാവിലെ 9. 30ന്
പ്രതിനിധി സമ്മേളനം ആരംഭിക്കും.
ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എം. എ. അനൂപ് അദ്ധ്യക്ഷത വഹിക്കും.
സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്യും. ജോയിൻ്റ് കൗൺസിൽ
സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ഇ പി സാജു സ്വാഗതം ആശംസിക്കും. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ് വരവ് കണക്ക് അവതരിപ്പിക്കും. സംസ്ഥാന വൈസ് ചെയർപേഴ്സൺ എം എസ് സുഗൈദകുമാരി,
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ സംസ്ഥാന കമ്മിറ്റി അംഗം പി എ രാജീവ്, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി എം സി ഷൈല , ജില്ലാ വൈസ് പ്രസിഡന്റ്
അബുസി രഞ്ജി , ജില്ലാ ജോയിൻ്റ് സെക്രട്ടറി
സതീഷ് കുമാർ റ്റി എസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ പി പോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് മാത്യു,
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സന്ധ്യരാജി എന്നിവർ സംസാരിക്കും. ജില്ലാ കമ്മിറ്റിയംഗം റ്റി കെ സുരേന്ദ്രൻ നന്ദി പറയും.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.