
പ്രണയം അതുക്കും മീതെ സാമ്പത്തിക ചൂഷണം. ചെറുപ്രായത്തിൽ തന്നെ മലപ്പുറംകാരൻമേഘയിൽ നിന്നും എല്ലാം വാങ്ങി കഴിഞ്ഞിരുന്നു.
പ്രണയവും സമ്പത്തും ജീവിതവും. അവസാനം വേണ്ടന്ന തീരുമാനം മേഘയെ ഞെട്ടിച്ചു. തൻ്റെ ജീവിതവും സമ്പത്തും എല്ലാം ജീവിതത്തിൻ്റെ എല്ലാമായി വരാൻ പോകുന്ന മലപ്പുറം കാരനെ അവൾ ചേർത്തുപിടിച്ചു ആവോളം. പക്ഷേ അയാൾ അവളെ തട്ടിതെറിപ്പിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കിയത് അവസാന നിമിഷങ്ങളിൽ.
മേഘയുടെ മരണശേഷം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് രേഖാമൂലം എടുത്ത് നോക്കിയപ്പോഴാണ് മലപ്പുറം സ്വദേശി മേഘയെ സാമ്പത്തികമായി ചൂഷണം നടത്തി എന്ന വിവരം പുറത്തുവരുന്നത്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ ആളെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിക്കെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.വിമാനത്താവളത്തിലെ ഐബി ജീവനക്കാരി മേഘാ മധുവിന്റെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ്. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് മധുസൂദനൻ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.