“സെല്ലിലെത്തിയപ്പോൾ കൂസലില്ലാതെ ചോറും ചിക്കനും ആവശ്യപ്പെട്ട് ചെന്താമര.”

നെന്മാറ: സ്വയം കരുതുന്നത് ഒരു കടുവയെന്ന്, ഇനിയും ചിലരെക്കൂടി തട്ടാനുണ്ട്. അറസ്റ്റിലായ ശേഷമുള്ള കോലാഹലങ്ങളത്രയും നേരിൽ കണ്ടിട്ടും തെല്ലും കൂസലില്ലാതെ ചോറും ചിക്കനും ആവശ്യപ്പെട്ട് ചെന്താമര,ഒളിവിൽ കഴിയവേ കാട്ടാനക്ക് മുന്നിൽപ്പെട്ടിട്ടും രക്ഷപ്പെട്ടെന്ന് പോലീസിനോട് പറഞ്ഞ പ്രതി ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് പോലീസിനോട് ചോദിക്കുന്നത്.നാടൊട്ടുക്കേ പോലീസിന്റെയും നാട്ടുകാരുടെയും കാടടച്ചുള്ള തിരച്ചിൽ,35 മണിക്കൂറുകൾക്ക് ശേഷം പിടിയിലായി ലോക്കപ്പിലെത്തിച്ചപ്പോൾ പ്രതിക്കറിയേണ്ടത് സെല്ലിൽ ചോറും ചിക്കനും കിട്ടുമോയെന്ന്. ഭക്ഷണം കഴിച്ചിട്ട് പോരെ ചോദ്യം ചെയ്യാലെന്ന് പോലീസിനോട് കുശലം,ചോദ്യം ചെയ്യൽ കഴിഞ്ഞു മതിയെന്ന് പോലീസ്,45 മിനിറ്റ് പൂർണ്ണസഹകരണതോടെ ചോദ്യം ചെയ്യലിന് വിധേയൻ,ചിക്കൻ ചോദിച്ച പ്രതിക്ക് പോലീസ് നൽകിയത് ഇഡ്ഡലിയും ഓംലെറ്റും,കിട്ടിയത് സന്തോഷത്തോടെ കഴിച്ച് ചെന്താമര,രാവിലെ ജില്ലാ പോലീസ് മേധാവി അജിത് കുമാർ എത്തി ചോദ്യം ചെയ്തപ്പോഴും തെല്ലും കൂസലില്ലാതെ പ്രതിയുടെ മറുപടികൾ,ഡ്രോൺ വരുമ്പോൾ മരങ്ങൾക്കിടയിൽ മറഞ്ഞിരുന്നതിന്റെയും ആനക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്നതിന്റെയും ഒക്കെ കഥ വീണ്ടും ആവർത്തിച്ചു, ലഭിക്കാൻ പോകുന്ന ശിക്ഷയെക്കുറിച്ചോ പുറത്തെ ചർച്ചകളെക്കുറിച്ചോ ചെന്താമരക്ക് യാതൊന്നും അറിയേണ്ട.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

One Reply to ““സെല്ലിലെത്തിയപ്പോൾ കൂസലില്ലാതെ ചോറും ചിക്കനും ആവശ്യപ്പെട്ട് ചെന്താമര.””

  1. വളരെ മികച്ച ഒരു സൈക്കോ കില്ലർ ആണ് എന്ന് തോന്നുന്നു…

Comments are closed.