ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച്ച , പൊതു സമ്മതനായ സ്ഥാനാർത്ഥി വരും.

Advertisements

തിരുവനന്തപുരം: പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.ഷെറോണ റോയിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.എം സ്വരാജും പി ഷബീറും കൂടെയുണ്ട്. തോമസ് മാത്യൂവും ഷറഫലിയും സാധ്യത പട്ടികയിൽ വരാൻ സാധ്യതയുണ്ട്.പിവി അൻവർ മണ്ഡലത്തിൽ ഒരു ഫാക്ടറല്ലെന്ന നിലപാടിലാണ് എൽഡിഎഫ്. കഴിഞ്ഞ രണ്ട് ടേമുകളിലായി എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളായിരിക്കും ചർച്ചയിൽ വരിക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് പറയാൻ ഒരു ഭയപ്പാടുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഏത് സർക്കാരിനെക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. സർക്കാരിന് തലയുയർത്തിപ്പിടിച്ചു പറയാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ജനങ്ങൾ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജാതി സമവാക്യങ്ങൾക്ക് പകരം പൊതു സമ്മതൻ എന്ന തത്വം ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ പിണക്കങ്ങൾ മുതലാക്കാൻ ഇങ്ങനെ ഒരു തീരുമാനത്തിലൂടെ കഴിയുമെന്നാണ് ഇടതുപക്ഷത്തിൻ്റെ കണക്കുകൂട്ടൽ. യു ഡി എഫ് സ്ഥാനാർത്ഥി എന്ന നിലയിൽ ആര്യാടൻ മുഹമ്മദ് ശോഭിച്ചതുപോലെ ഷൗക്കത്തിന് ശോഭിക്കാൻ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അൻവറിൻ്റെ എതിർപ്പും മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിൻ്റെ എതിർപ്പും കോൺഗ്രസിലെ പടല പിണക്കങ്ങളും എൽഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading