
കൃഷി വകുപ്പിലെ പീഡന വാർത്ത കെട്ടിച്ചമച്ചതെന്ന് ജോയിൻ്റ് കൗൺസിൽ ‘
ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ
വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരനായ ജോയിന്റ് കൗൺസിൽ പ്രവർത്തകനെതിരെയുള്ള ആരോപണങ്ങൾകെട്ടിച്ചമച്ചതെന്ന് ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
പതിമൂന്ന് വർഷമായി ഒരു ഓഫിസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി മാനദണ്ഡങ്ങൾ പാലിച്ച് പ്രിൻസിപ്പൽ ക്യഷി ഓഫിസർ സ്ഥലം മാറ്റിയ ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നതിനും സർക്കാരിൻ്റെ സ്ഥലം മാറ്റ മാനദണ്ഡങ്ങളെ അട്ടിമറിക്കുന്നതിന് രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നാടകങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കൃഷി വകുപ്പിലെ ജോയിന്റ് കൗൺസിലിന്റ് അംഗ സംഘടനയായ കേരള അഗ്രീകൾചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ പേരിൽ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കിയത് സംബന്ധിച്ച് ഒരു ജീവനക്കാരിക്കെതിരെ സംഘടന നൽകിയ പരാതിതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിലും പോലീസിലും നടപടികൾ നടന്നു വരികയാണ്. ഇതിനെ മറച്ചു പിടിക്കുന്നതിനായി പണിമുടക്ക് വിജയത്തിൽ അസഹിഷ്ണുക്കളായ ഒരു സംഘടന നടത്തുന്ന നാടകത്തിൽ ഇരയാകുകയാണ് ഈ ജീവനക്കാരി.
അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ ഓഫീസിൽ ജോലിചെയ്ത ജീവനക്കാരെ സ്റ്റേഷൻ മാറ്റി നിയമിക്കാം എന്നുള്ള ഉത്തരവ് നിലനിൽക്കെ സൗകര്യപ്രദമായ അനുകമ്പാർഹമായി പരിഗണിച്ച് സൗകര്യപ്രദമായ നിയമനമാണ് ജില്ലാ കൃഷി ഓഫീസർ നല്കിയിരിക്കുന്നത്. വൈത്തിരി താലൂക്ക് പരിധിയിൽ ഉൾപ്പെട്ട ഏറ്റവും തൊട്ടടുത്ത ഓഫീസിലേക്ക് സ്ഥലം മാറ്റം നിയമാനുസൃതം നല്കിയതിനെ വളച്ചൊടിച്ച് ജോയിൻ്റ് കൗൺസിലിൻ്റെ നേതാക്കളെ അപമാനിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.