ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞു

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞു

കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശി ഷൈനി കുര്യാക്കോസ് ഇവരുടെ മക്കളായ അലീന , ഇവാന എന്നിവരാണ് മരിച്ചത് . ഭർത്താവുമായി ഉണ്ടായ വഴക്കിനെ തുടർന്ന് അകന്ന് കഴിഞ്ഞിരുന്ന ഷൈനി കുട്ടികളുമായി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിൽ പാറോലിക്കൽ പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. നിലമ്പൂർ എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റാണ് മൂന്ന് പേരെ ട്രെയിൻ തട്ടിയ വിവരം സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് വിവരം അറിഞ്ഞ പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . ആദ്യം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയതോടെ മരിച്ചവർ ആരാണെന്ന് വ്യക്തമായി.

പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകര വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.

 

കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം .

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരം അറിഞ്ഞത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട് .


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading