കണ്ണൂർ:മൃഗസംരക്ഷണ വകുപ്പിൽ മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: വി പ്രശാന്ത് ഫെബ്രുവരി 28ന് സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നു .വെറ്ററിനറി സർജൻ, അസിസ്റ്റൻറ് ഡയറക്ടർ, ഡെപ്യുട്ടി ഡയറക്ടർ, ജോയിൻറ് ഡയറക്ടർ എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട് .കണിച്ചാർ, കണ്ണൂർ, കുറുമാത്തൂർ, ചെങ്ങളായി, പരിയാരം, അഴീക്കോട്, ആലക്കോട്, മലപ്പട്ടം, പട്ടുവം എന്നിവിടങ്ങളിൽ വെറ്ററിനറി സർജനായി പ്രവർത്തിച്ചിട്ടുണ്ട്.പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്.കണ്ണൂർ ജില്ലയിൽ നടപ്പിലാക്കി വരുന്ന തെരുവ് നായ നിയന്ത്രണ പദ്ധതി
( എ ഡി സി), വിവിധ രോഗ നിയന്ത്രണ പദ്ധതികൾ, ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണം എന്നിവയിലെല്ലാം നേതൃത്വ പരമായ പങ്ക് വഹിച്ചിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിൻ്റെ പദ്ധതി ആസൂത്രണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.ഒന്നര വർഷമായി ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ ചുമതല വഹിച്ചു വരുന്നു.മുപ്പതോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മൃഗ സംരക്ഷണ മേഖലാ പരിശീലന പരിപാടികളിൽ ധാരാളം ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും, കർഷക ബോധവൽക്കരണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.സയൻസ് കോൺഗ്രസ്സുകളിൽ സ്ഥിരമായി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്,കോളേജ് കാലം മുതൽ തന്നെ ദീർഘദൂര ഓട്ടക്കാരനായ ഡോ:
വി പ്രശാന്ത്ബീച്ച് റൺ, യൂണിറ്റ് റൺ, തുടങ്ങിയ പരിപാടികളിലെ സ്ഥിര
സാന്നിധ്യമാണ് .ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ,
കേരള വെറ്ററിനറി സർജൻസ് സർവ്വീസ് അസോസിയേഷൻ എന്നി സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.2020 കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ ഏറ്റവും നല്ല അസിസ്റ്റൻറ് ഡയറക്ടറായും, 2022 ൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി ഡോക്ടറായും ഡോ: വി പ്രശാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.വിവിധ വിഷയങ്ങളിൽ ധാരാളം ബിരുദാനന്തര ബിരുദമുള്ള വ്യക്തിയാണ് ഡോ: വി പ്രശാന്ത്.വൈറ്ററിനറി ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദം, മനുഷ്യാവകാശ നിയമത്തിൽ
പി ജി ഡിപ്ളമേ, എം ബി എ,
അഗ്രികൾച്ചർ എക്സ്റ്റൻഷനിൽ പി ജി ഡിപ്ളോമ , വെറ്ററിനറി അസ്തി രോഗ വിഷയത്തിൽപി ജി ഡിപ്ളോമ ,എം സി എ, ഇംഗ്ലീഷ് ഭാഷയിൽ
എം എ,എൽ എൽ ബി, എം എസ് ഡബ്ള്യു എന്നിവയും നേടിയിട്ടുണ്ട്.തളിപ്പറമ്പിലെ
വിക്രാനന്തപുരം കുഞ്ഞിരാമൻ്റെയും പി ലീലയുടെയും ഏകമകനാണ്.തലശേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജനും അഴീക്കോട് പുതപ്പാറ സ്വദേശിയുമായ ഡോ: ബിന്ദു പ്രശാന്താണ് ഭാര്യ.ഡോ: ചഞ്ചല പ്രശാന്ത്, മെഡിക്കൽ വിദ്യാർത്ഥിയായ ഛായങ്ക് പ്രശാന്ത് എന്നിവർ മക്കളാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.