
പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിൽ.
തളിപ്പറമ്പ:ഒരു വ്യാഴവട്ടകാലത്തിനു ശേഷം നടക്കുന്ന പൂക്കോത്ത് തെരുവിലെ
മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിൽ ആഘോഷിക്കും .ഒറ്റക്കോല മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .ഫെബ്രുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിൻ്റെ വാദ്യഘോഷത്തോടുകൂടി കലവറ നിറയ്ക്കൽ ഘോഷയാത്ര.വിക്രാനന്തപുരം ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഹൈവേ, ടാക്സി സ്റ്റാൻഡ് വഴി മുണ്ട്യക്കാവിൽ സമാപനം .സന്ധ്യക്ക് 6 മണിക്ക് പൂക്കോത്ത് കൊട്ടാരം ഗ്രൗണ്ടിൽ സാംസ്ക്കാരികസമ്മേളനം വിശിഷ്ടാതിഥിയായ
ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും.മുഖ്യാതിഥിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻവി കെ സുരേഷ്
ബാബു പ്രഭാഷണം നടത്തും .രാത്രി 9 മണിക്ക് കണ്ണൂർ റിഥം ഓർക്കസ്ട്രയുടെ മെഗാഷോ.മാർച്ച് 1 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മുണ്ട്യക്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്.വൈകുന്നേരം 4 മണിക്ക് തീ ചാമുണ്ഡിയുടെ തോറ്റം തുടർന്ന് മേലേരി കൂട്ടൽ ചടങ്ങ് .സന്ധ്യക്ക് 7 മണിക്ക്
കുണ്ടോറ ചാമുണ്ഡിയുടെ തോറ്റം .രാത്രി 7 മണി മുതൽ 9 മണി വരെ അന്നദാനം.9.30 ന് പുതിയേടത്ത് കാവിൽ നിന്നും പുറപ്പെട്ട് മാനേങ്കാവ് വഴി മുണ്ട്യക്കാവിലേക്ക് വർണ്ണ ശബളമായ കാഴ്ച്ച വരവ്.തുടർന്ന് ഗുളികൻ വെള്ളാട്ടവും അന്തി തോറ്റവും തീവണക്കവും .മാർച്ച് 2ന് ഞായറാഴ്ച പുലർച്ചെ 4 മണിക്ക് പുള്ളിക്കുറത്തിയമ്മ,5 മണിക്ക് ഒറ്റക്കോലത്തിൻ്റെ അഗ്നിപ്രവേശം .രാവിലെ 7 മണിക്ക്
കുണ്ടോറ ചാമുണ്ഡി, തൊരക്കാരത്തി തെയ്യങ്ങളുടെ പുറപ്പാട് .9 മണിക്ക് ഗുളികൻ തെയ്യം.ഉച്ചക്ക് 11.30 മുതൽ 1.30 വരെ അന്നദാനം.2 മണിക്ക് മുണ്ട്യക്കാവിൽ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം എഴുന്നള്ളത്ത്.പരിയാരം വട്ടക്കൂലിലെ അഭിലാഷ് പണിക്കരാണ് തീച്ചാമുണ്ഡിയുടെ കോലാധാരി.പൂക്കോത്ത് തെരുവിലെ തോലൻ തറവാട്ടിലെ അഴീക്കോട് സ്വദേശി
കുടുവൻ അജേഷാണ് തീച്ചാമുണ്ഡിയുടെ കോമരം .വാർത്താ സമ്മേളനത്തിൻ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്എം ബാലകൃഷ്ണൻ,
ദേവസ്വംസെക്രട്ടരിസി നാരായണൻ,
ഉത്സവ കമ്മിറ്റിരക്ഷാധികാരി
കെ രമേശൻ,
ചെയർമാൻപിമോഹനചന്ദ്രൻ,
വൈസ്ചെയർമാൻഎം ജനാർദ്ദനൻ,
ജനറൽകൺവീനർ
യു ശശീന്ദ്രൻ ,ട്രഷറർ എ പിവത്സരാജൻ,
മീഡിയ കമ്മിറ്റികോ – ഓർഡിനേറ്റർപി രാജൻ,പ്രോഗ്രാം കമ്മിറ്റി
കൺവീനർഎംഉണ്ണികൃഷ്ണൻഎന്നിവർപങ്കെടുത്തു.
രാജൻതളിപ്പറമ്പ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.