പാർലമെൻറിലെ ബിജെപിയുടെ അംബേദ്കർ നിന്ദ സിപിഐ -എഐഡിആർഎം പ്രതിഷേധം നാളെ

കൊല്ലം:പാർലമെന്റിലെ പ്രമുഖ ബിജെപി നേതാവ് അമിത്ഷായുടെ അംബേദ്കർ അവഹേളനത്തോടുകൂടിയ പ്രസംഗത്തിനെതിരെ സിപിഐ – എ ഐ ഡി ആർ എം ആഭിമുഖ്യത്തിൽ നാളെ(28..12..2024) വൈകിട്ട് നാലിന് കൊല്ലത്ത് ചിന്നക്കടയിൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
അമിത് ഷാ അംബേദ്കറുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുകയും അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെ അനാദരിക്കുകയും ചെയ്തത് ബിജെപിയുടെ അംബേദ്കർ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നതാണ് .
ഭരണഘടനയെയും അംബേദ്കറുടെ പാരമ്പര്യത്തെയും ഇന്ത്യയിലെ ദളിത് പ്രശ്‌നങ്ങളെയും മോദി സർക്കാര് ക്രൂരമായ അവഗണനയോടുകൂടിയാണ് സമീപിക്കുന്നത്.

ഷായുടെ പ്രസ്താവനകൾ ചരിത്രപരമായ വസ്‌തുതകളെ വളച്ചൊടിക്കാനും ഇന്ത്യൻ ഭരണഘടനയിൽ കൃത്രിമം കാണിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് എന്നും ഡോ. ബി.ആറിനുള്ള അഗാധമായ അവഹേളനമായാണ് എന്നും സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരികയാണ്.

അംബേദ്കർ, ഇന്ത്യയിൽ വളരെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്കും ദളിതർക്ക് നേരെയുള്ള ആക്രമണങ്ങൾക്കും എതിരെയുള്ള പോരാട്ടം കൂടിയാണ് ഇതൊന്നും പ്രതിഷേധ പരിപാടി വിജയിപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ അഭ്യർത്ഥിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.