
ദേശാഭിമാനി’യുടെ പുതിയ ഓഫീസ് സമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
ദേശാഭിമാനിയുടെ കോഴിക്കോട് ഓഫീസ് സമുച്ചയം തുറന്നു. ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട് എഡിഷനായി ഒരുക്കിയ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം നേതാക്കളും പ്രവർത്തകരും ഏജന്റുമാരും വായനക്കാരുoപങ്കെടുത്തു.
കോഴിക്കോട് –രാമനാട്ടുകര ദേശീയപാത ബൈപാസിൽ പന്തീരാങ്കാവിനടുത്ത് കൊടൽനടക്കാവിലാണ് പുതിയ ഓഫീസ് സമുച്ചയം. പ്രിന്റിങ് പ്രസ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വിച്ച് ഓൺ ചെയ്‌തു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായി. ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മേയർ ബീന ഫിലിപ്പിന് നൽകി പുറത്തിറക്കി. ദേശാഭിമാനി വരിസംഖ്യ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ജില്ലാ സെക്രട്ടറി എം മെഹബൂബിൽനിന്ന് ഏറ്റുവാങ്ങി. ദേശാഭിമാനിയും മലബാർ ഗോൾഡും വികെസി ഗ്രൂപ്പും ചേർന്ന് നടത്തുന്ന ലഹരിക്കെതിരായ ക്യാമ്പയിൻ ‘യൗവനമാണ് ലഹരി’ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം പി അഹമ്മദ്, വികെസി ഇന്ത്യാസ് ചെയർമാൻ വി കെ സി മമ്മദ്‌കോയ, ബിൽഡിങ് ആർക്കിടെക്‌റ്റും കൺസൾട്ടന്റുമായ മാത്യു ഫിലിപ്പ്, കോൺട്രാക്ടർ സാദിഖ് (ലോപിക് ബിൽഡേഴ്‌സ്), ഇലക്‌ട്രിക്കൽ കോൺട്രാക്ടർ സോണി കുര്യൻ, മികച്ച തൊഴിലാളി ഖലാസി ബാപ്പു, പാലോറ മാതയുടെ കൊച്ചുമകൻ കെ കെ രാജൻ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരംചടങ്ങിൽ വച്ച്നൽകി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.