നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .

തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും. അതായിരുന്നു ഇതിഹാസ കഥാകാരനായ എം.ടി. തനിക്ക് പറയാനുള്ളത് തുറന്നു പറയും. അദ്ദേഹത്തിൻ്റെ എല്ലാ സൃഷ്ടികളും മനുഷ്യനു വേണ്ടിയായിരുന്നു തലമുറകളിൽ നിന്നും തലമുറകളിലേക്ക് അദ്ദേഹത്തിൻ്റെ എഴുത്ത് കടന്നുപോയി. നിർമ്മാല്യം നമുക്ക് മറക്കാൻ കഴിയുന്നില്ല അധുനിക കാലത്തിൻ്റെ സാമൂഹ്യ ജീവിതത്തിൻ പ്രത്യക്ഷപ്പെടുമെന്നു കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.യുവകലാസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാനവീയം വീഥിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പറഞ്ഞ കാര്യങ്ങൾ മാറ്റി പറയില്ല. തർക്കത്തിനു മില്ല അതായിരുന്നു എം ടി യെന്ന് തുടർന്ന് സംസാരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മലയാള ഭാഷ ജനങ്ങളോട് പറഞ്ഞ എഴുത്തുകാരൻ എം.ടി മാത്രമായിരുന്നു.മലയാളികൾക്ക് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളും, ഒപ്പം നിളയും അദ്ദേഹത്തിൻ്റെ ജീവനും ജീവിതവുമായിരുന്നുഎന്ന് അദ്ദേഹം പറഞ്ഞു.

യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.പി. ഗോപകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. അജയപുരം ജ്യോതിഷ് കുമാർ, ശ്രീകണ്ഠൻ കരിക്കകം, അഡ്വ. സി.എ നന്ദകുമാർ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ഭാരവാഹികളായ കെ.ദേവകി, ബിജു പെരുമ്പുഴ , കെ.വിജയൻ, ബിജു പുലിപ്പാറ എന്നിവർ പങ്കെടുത്തു.
ചിത്രകാരന്മാരായ ബിജുക്കുട്ടൻ കീഴില്ലം, കെ.സി.അപ്പൻ, അഭയ് എന്നിവർ എം.ടി. കഥാപാത്രങ്ങളെ ക്യാൻവാസിൽ പകർത്തി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading