ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം: തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കെ.മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നിവരും പങ്കെടുത്തു.

കൊല്ലം തഴവ പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആലപ്പുഴ കായംകുളം നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍, കോട്ടയം തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍, എറണാകുളം കോര്‍പ്പറേഷന്‍ ടി.ജെ വിനോദ് എം എല്‍ എ ,ഇടുക്കി തൊടുപുഴ നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍,തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,പാലക്കാട് നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,വയനാട് കല്‍പ്പറ്റ നഗരസഭ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, മലപ്പുറം എടക്കര പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി,കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ,കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്,കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്‍ (വാരപ്പുഴ പഞ്ചായത്ത്), വി.ടി ബല്‍റാം (തൃത്താല പട്ടിത്തറ പഞ്ചായത്ത്),കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎം നസീര്‍(വെളിനല്ലൂര്‍ പഞ്ചായത്ത്), കെപി ശ്രീകുമാര്‍( മാവേലിക്കര നഗരസഭ) , ജി.എസ്.ബാബു(കരകുളം പഞ്ചായത്ത്), ജി.സുബോധന്‍(വിഴിഞ്ഞം),എഎ ഷുക്കൂര്‍(മാരാരിക്കുളം കിഴക്ക് പഞ്ചായത്ത്, ബി.എ.അബ്ദുള്‍മുത്തലീബ്(കളമശ്ശേരി കടങ്ങല്ലൂര്‍ പഞ്ചായത്ത്), പി.എം നിയാസ്( അരിക്കുളം പഞ്ചായത്ത്),ആലിപ്പറ്റ ജമീല( കാളികാവ് പഞ്ചായത്ത്),ദീപ്തിമേരി വര്‍ഗീസ്(എറണാകുളം കോര്‍പ്പറേഷന്‍), ജോസി സെബാസ്റ്റിയന്‍(ചങ്ങനാശ്ശേരി നഗരസഭ)ഡിസിസി പ്രസിഡന്റുമാരായ വി.എസ്.ജോയി(ഇടക്കര പഞ്ചായത്ത്), സതീഷ് കൊച്ചുപറമ്പില്‍(കടപ്ര പഞ്ചായത്ത്),നാട്ടകം സുരേഷ് (കോട്ടയം),ജോസഫ് ടാജറ്റ് (തൃശ്ശൂര്‍ കോര്‍പ്പറേഷന്‍)രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ(കൊല്ലം കോര്‍പ്പറേഷന്‍) എന്നിവിടങ്ങളിലെ ധര്‍ണ്ണയില്‍ പങ്കെടുത്തു.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

അങ്കണവാടി ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന
ശക്തമായ തുടര്‍ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തും: എം.ലിജു

തിരുവനന്തപുരം:അങ്കണവാടി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു.

ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്പോയീസ് ഫെഡറേഷന്‍ -ഐ എന്‍ റ്റി യു സി യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ അനിശ്ചത രാപ്പകല്‍ സമരം 10-ാം ദിവസത്തിലെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

വര്‍ധിച്ച ജീവിതച്ചെലവില്‍ ഗത്യന്തരമില്ലാതെ ജീവിക്കാനുള്ള വേതന വര്‍ധനാവശ്യപ്പെട്ടാണ് അങ്കണവാടി ജീവനക്കാര്‍ സമരത്തിലേക്ക് കടന്നത്.അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ക്രൂരതയാണ്. 66100 നോളം വരുന്ന അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കതെ അവഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്പോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ 29ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒരു സൂചനമാത്രമാണെന്നും എം.ലിജു പറഞ്ഞു. അങ്കണവാടി ജീവനക്കരുടെ സമരത്തിന് കെ പി സി സി യുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയ ലിജു തുടര്‍ന്നും സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

യൂണിയന്‍ പ്രസിഡന്റ് അജയ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു, കെ.പി.സി സി സെക്രട്ടറി സൈമണ്‍ അലക്‌സ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വിട്ടില്‍, വൈസ് പ്രസിഡന്റ് പി. സോണാള്‍ജി, നന്ദിയോട് ജീവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ യൂണിയന്‍ നേതാക്കളയ ഐഡാമ്മാ , പ്രിയ എന്‍.ആര്‍, റിമാ, മായാ ദാസ് അല്‍ഫോന്‍സാ , കുമദം എന്നിവര്‍ പ്രസംഗിച്ചു 10-ാം ദിവസത്ത് രാപ്പകല്‍ സമരത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത്.

ആശാപ്രവര്‍ത്തകര്‍ക്ക് രണ്ടായിരം രൂപ:
വെച്ചൂച്ചിറ പഞ്ചായത്ത് നടപടി മാതൃകാപരം: വിഎം സുധീരന്‍.

തനത് ഫണ്ടില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ക്ക് രണ്ടായിരം രൂപ അധികമായി നല്‍കാന്‍ തീരുമാനിച്ച പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്ത് മുന്നിലെ കോണ്‍ഗ്രസ് ധര്‍ണ്ണ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ പഞ്ചായത്തിന്റെ നടപടി ഒരു രൂപപോലും നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടിനേറ്റ കനത്ത പ്രഹരമാണ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു. മികച്ച മാതൃക സൃഷ്ടിച്ച വെച്ചൂച്ചിറ പഞ്ചായത്തിന്റെ നടപടി മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്നും വി.എം.സുധീരന്‍ പറഞ്ഞു. സമൂഹത്തിന് നന്മ ചെയ്യുന്ന ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇടപെടണം. സമരം നീണ്ടു പോകും തോറും സര്‍ക്കാര്‍ ജനങ്ങളില്‍ കൂടുതല്‍ അകലുമെന്നും വി.എം.സുധീരന്‍ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരണ സമിതിയെയും സെക്രട്ടറിയേയും അഭിനന്ദിച്ച വി.എം സുധീരന്‍ , അവരെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.

ആശവര്‍ക്കര്‍മാരുടെ സംഘടിത
ശക്തിക്കുമുമ്പില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടിവരും: കെ.മുരളീധരന്‍.

ആശവര്‍ക്കര്‍മാരുടെ സംഘടിത ശക്തിക്കുമുമ്പില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ആശ-അങ്കണവാടി സമരം പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യം. സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി സമരക്കാര്‍ക്കാപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ നടത്തിയ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിനുമുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറുപ്പിനെതിരായ അധിക്ഷേപം തെറ്റാണെന്നും പല നിറങ്ങളില്‍ ഒന്നുമാത്രമാണ് കറുപ്പെന്നും സമീപകാലത്ത് കേരളത്തില്‍ കറുപ്പിനെതിരെ അലര്‍ജി ആദ്യം ആരംഭിച്ചത് മുഖ്യമന്ത്രിക്കാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെ നാട്ടിലെങ്ങും അടിച്ചോടിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍പ്പോലും കറുത്ത വസ്ത്രം വിലക്കി. കറുത്തകൊടി കാട്ടിയവരെ നേരിട്ടതുപോലെയാണ് ആശ-അംഗനവാടി പ്രവര്‍ത്തകരെ മുഖ്യമന്ത്രി നേരിടുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കറുപ്പിനോട് മാത്രമല്ല ചുവപ്പിനോടും അവര്‍ക്ക് അലര്‍ജിയാണ്. അതുകൊണ്ട് ആണ് എകെജി സെന്ററിന് കാവി നിറം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി വൈസ ്പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സംഘടാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, വി.എസ്.ശിവകുമാര്‍, ജി.എസ്.ബാബു, ജി.വി.ഹരി, പി.കെ.വേണുഗോപാല്‍, ചെമ്പഴന്തി അനില്‍,ജോണ്‍ വിനേഷ്യസ്, ആറ്റിപ്ര അനില്‍, കമ്പറ നാരായണന്‍, പി.പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും നേതൃത്വം നല്‍കി.

—–


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response